06 Mar, 1971 | Ernakulam
Actor
തിരക്കഥാകൃത്ത്, നടന് എന്നീ നിലകളില്‍ പ്രശസ്തനാണ് സിജോയ് വർഗീസ്. ഇതിനുപുറമെ നിര്‍മ്മാതാവ്, പരസ്യചിത്രകാരന്‍, ഇവന്റ് ഡയറക്ടര്‍ എന്നീ മേഖലകളിലും സജീവമാണ്. സി, വര്‍ഗീസിന്റെയും, ലീലാമ്മയുടെയും മകനായി 1971 മാര്‍ച്ച് 6നു എറണാകുളം ജില്ലയിലെ ഇടപ്പിള്ളിയില്‍ ജനനം. ഇടപ്പിള്ളി സെന്റ് ജോര്‍ജ് സ്ക്കൂള്, ചേര്‍ത്തല ഹോളി ഫാമിലി സ്ക്കൂള്, തൃക്കാക്കര കാര്‍ഡിനല്‍ ഹൈസ്ക്കൂള്, തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1991 ല്‍ പ്രദര്‍ശനത്തിനെത്തിയ ജോഷി ചിത്രം നക്ഷത്രക്കൂടാരം എന്ന ചിത്രത്തില്‍ അസിസ്റ്റന്റ ഡയറക്ടറായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിന്നീട് ടി.എസ് സുരേഷ് ബാബു, ജോമോന്, എന്നീ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. ഡെന്നീസ് ജോസഫ്, ടി ദാമോദരന്‍, കലൂര്‍ ഡെന്നീസ്,സി.കെ ജീവന് എന്നീ തിരക്കഥാകൃത്തുക്കളുടെ കൂടെയും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ആഡ് ഫിലിം മേക്കിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സിജോയ് നിരവധി പരസ്യ ചിത്രങ്ങളും, ഡോക്യമെന്ററികളും ചെയ്തു. 1997ലാണ് സ്വതന്ത്ര പരസ്യചിത്ര സംവിധായകനാവുന്നത്. അക്കാലത്ത് ജോണ്‍സ് അബ്രല്ല ബ്രാന്‍ഡിനുവേണ്ടി ചെയ്ത 'ഉണ്ണിക്കിനെനാരു കുടവേണം ഉമ്മ കൊടുക്കാന്‍ കുട വേണം' എന്ന പരസ്യം അദ്ധേഹത്തെ പ്രശസ്തനാക്കി. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തില്‍ പോലീസ് കമ്മീഷണറുടെ വേഷം ചെയ്തു. അമല്‍ നീരദിന്റെ അഞ്ചു സുന്ദരികള്‍, വിനീത് ശ്രീനിവാസന്റെ തിര, ജോഷിയുടെ അവതാരം എന്നീ ചിത്രങ്ങളില്‍ ചെയ്ത കഥാപാത്രങ്ങള്‍ ചലച്ചിത്രരംഗത്ത് സിജോയിയെ പ്രശസ്തനാക്കി. കൊച്ചിയിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഇമ്പസാരിയോക്കു വേണ്ടിയും സിജോയ് പ്രവര്‍ത്തിക്കുന്നുണ്ട്.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| ടി കെ രാജീവ് കുമാർ | 07 Apr 2023 | |
| സഞ്ജിത്ത് ചന്ദ്രസേനൻ | Sep 2023 | |
| സതീഷ് പോള്‍ | 2022 | |
| പ്രശാന്ത് മുരളി | 19 Nov 2021 |
| പേര് | സിജോയ് വർഗീസ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 06 Mar 1971 |
| പ്രായം | 55 |
| ജനിച്ച സ്ഥലം | Ernakulam |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സിജോയ് വർഗീസ് ആസ്തി |
|
| ആസ്തി | |
The age of സിജോയ് വർഗീസ് in the 2026 was 55.
The സിജോയ് വർഗീസ്'s was born in Ernakulam.
The DOB for സിജോയ് വർഗീസ് was 06 Mar 1971.
The most recent movies for സിജോയ് വർഗീസ് is കോളാമ്പി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.