X
ശ്രീലത നമ്പൂതിരി
Actress

ശ്രീലത നമ്പൂതിരി ജീവചരിത്രം

ചലച്ചിത്ര, ടെലിവിഷന്‍  അഭിനേത്രിയാണ് ശ്രീലത. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റയില്‍ പട്ടാളക്കാരനായിരുന്ന ബാലകൃഷ്ണന്‍ നായരുടേയും സംഗീത അദ്ധ്യാപകയായിരുന്ന കമലമ്മയുടേയും മകളായി ജനിച്ചു. വസന്ത എന്നായിരുന്നു ആദ്യ പേര്. പിന്നീട് പേരു മാറ്റുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം ആലപ്പുഴ ഹരിപ്പാട്ടുള്ള സര്‍ക്കാര്‍ ഹൈസ്‌കൂളിലായിരുന്നു.സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് അറിയപ്പെടുന്ന കായികതാാരമായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെ.പി.എ.സി. യില്‍ അംഗമാകുകയും നാടകങ്ങള്‍ക്കായി പാട്ടുപാടുകയും ചെയ്തിട്ടുണ്ട്.
 
തുടര്‍ന്ന് 9ആം തരത്തില്‍ പഠിക്കുമ്പോള്‍ തോപ്പില്‍ ഭാസിയുടെ നാടകത്തില്‍ അഭിനയിച്ചു. നാടകാഭിനയം തുടര്‍ന്നതിനാല്‍ പഠനം പാതിവഴിയില്‍ അവസാനിച്ചു.പിന്നീട് ദക്ഷിണാമുര്‍ത്തിയുടെ കീഴില്‍ സംഗീതം അഭ്യസിക്കാന്‍ ആരംഭിച്ചു.ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1979ല്‍ കാലടി നമ്പൂതിരി എന്നറിയപ്പെടുന്ന ഡോ. എം.കെ, പരമേശ്വരന്‍ നമ്പൂതിരിയെ വിവാഹം കഴിച്ചു. അദ്ദേഹം ഒരു നടനും ആയുര്‍വേദ വൈദ്യനുമായിരുന്നു. അവര്‍ ഒന്നിച്ചഭിനയിച്ച പാപത്തിനു മരണമില്ല എന്ന സിനിമക്ക് ശേഷം ശീലത സിനിമയില്‍ നിന്ന് വിരമിച്ചു. ശേഷം തൃശൂരിലെ കുന്ദംകുളത്ത് ജീവിതമാരംഭിച്ചു. വിവാഹത്തിനുശേഷം ബ്രാഹ്മണമതം സ്വീകരിച്ച ശ്രീലത അന്തര്‍ജനം ആയി. ഭര്‍ത്താവ് മരിച്ചതിനുശേഷം വീണ്ടും സിനിമയില്‍ സജീവമായി. ടെലിവിഷന്‍ സീരിയലുകളിലാണ് കൂടുതല്‍ സജീവം.  





Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+