CelebsbredcrumbSugeethbredcrumbBiography

    സുഗീത് ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് സുഗീത്.1978 നവമ്പംര്‍ 14ന് ജനിച്ചു. 2012 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം.കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓര്‍ഡിനറി ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 2013ല്‍ 'ത്രീ ഡോട്ട്‌സ്' എന്ന ചിത്രം ചെയ്തു.പിന്നീട് 'ഒന്നും മിണ്ടാതെ' എന്ന ചിത്രം സംവിധാനം ചെയ്തു. 2015ല്‍ കുഞ്ചോക്കാ ബോബന്‍, ബിജു മോനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'മധുരനാരങ്ങ' എന്ന ചിത്രം ചെയ്തു.

    2018ല്‍ കുഞ്ചാക്കോ ബോബന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരീഷ് കണാരന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'ശിക്കാരി ശംഭു' എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രത്തിനുശേഷം പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി  'കിനാവള്ളി' എന്ന ചിത്രം സംവിധാനം ചെയ്തു.പ്രണയവും സൗഹൃദവും നിറഞ്ഞെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.ശ്യാം ശീതളും വിഷ്ണു രാമചന്ദ്രനുമാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്.മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുക്കിയത്. കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ചിത്രം നിര്‍മ്മിച്ചത്.ഭാര്യയുടെ
     പേര് സരിത. ശിവാനി, ദേവനാരായണന്‍ എന്നിവരാണ് മക്കള്‍.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X