Celebs»T Damodaran»Biography

    ടി ദാമോദരന്‍ ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്താണ് ടി ദാമോദരന്‍.മീഞ്ചന്ത എലിമെന്ററി സ്‌ക്കൂള്‍,ബേപ്പൂര്‍ ഹൈസ്‌ക്കൂള്‍,ചാലപ്പുറം ഗണപത് സ്‌ക്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌ക്കൂള്‍ വിദ്യാഭ്യാസം.തുടര്‍ന്ന് ഗുരുവായൂരപ്പന്‍ കോളേജില്‍ ചേര്‍ന്നു.എന്നാല്‍ അവിടെ നിന്നും പുറത്താക്കപ്പെട്ടു.തുടര്‍ന്ന് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജില്‍ ചേര്‍ന്നു.തുടര്‍ന്ന് മാഹി അഴിയൂര്‍ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ ഡ്രില്‍ മാസ്റ്ററായി ജോലി ലഭിച്ചു.ഒരുവര്‍ഷത്തിനുശേഷം ബേപ്പൂര്‍ സ്‌ക്കൂളിലെത്തി, അവിടെ 29 വര്‍ഷക്കാലം ഡ്രില്‍ മാസ്റ്ററായി ജോലി ചെയ്തു.

    സ്‌ക്കൂള്‍ മാസ്റ്ററായി ഇരിക്കുമ്പോള്‍ തന്നെ നിരവധി നാടകങ്ങള്‍എഴുതിയിരുന്നു.യുഗഗന്ധിയാണ് ആദ്യമായി എഴുതിയ നാടകം.നിഴല്‍ എന്ന നാടകമാണ് ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്.ഹരിഹരന്‍ സംവിധാനം ചെയ്ത ലൗ മാര്യേജ് ആണ് തിരക്കഥ രചിച്ച ആദ്യ ചിത്രം.തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു.ഈനാട്,വാര്‍ത്ത,അങ്ങാടി,അടിമകള്‍ ഉടമകള്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X