ടോണി ചിറ്റേട്ടുകളം
Born on
ടോണി ചിറ്റേട്ടുകളം ജീവചരിത്രം
ചലച്ചിത്രസംവിധായകനും, ഗാനരചയിതാവുമാണ് ടോണി ചിറ്റേട്ടുകളം.ദീപിക ദിനപത്രത്തില്‍ ഏറെകാലം ജോലി ചെയ്യ്തിരുന്നു. അതിനുശേഷം അമേരിക്കയിലെ മലയാള പത്രമായ മലയാള സംഗമത്തിന്റെ എക്സിക്യൂട്ടിവ് എഡിറ്റര്‍ ആയിരുന്നു. 2017ല്‍ 'ചക്കരമാവിന്‍ കൊമ്പത്ത്' എന്ന ചിത്രം സംവിധാനം ചെയ്തു. മീരാ വാസുദേവാണ് ചിത്രത്തിലെ നായിക. ലൂസി മാത്യു എന്ന പേരില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് മീര അഭിനയിക്കുന്നത്. മാതാപിതാക്കളുടെ തിരക്ക് കാരണം സ്വന്തം മകനെ നോക്കാന്‍ സമയം കിട്ടാതെ വരികയും ആ കുട്ടിയുടെ ജീവിതത്തെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. ഹരിശ്രീ അശോകന്, മാസ്റ്റര്‍ ഗൗരവ്, ജോയ് മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ രചിച്ചതും ടോണി ആണ്. കൂടാതെ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.