വിനോദ് കെടാമംഗലം ജീവചരിത്രം

    സിനിമ-സീരിയല്‍ നടനാണ് വിനോദ് കെടാമംഗലം.കഥാപ്രസംഗ-മിമിക്രി വേദികളിലൂടെയാണ് സീരിയല്‍ രംഗത്തേക്കു കടന്നുവരുന്നത്.ഗുരുവായ കെടാമംഗലം സദാനന്ദനെ മിമിക്രി വേദികളില്‍ അനുകരിച്ചാണ് വിനോദ് മിമിക്രി വേദികളില്‍ എത്തിയത്.1992ല്‍ സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ കഥാപ്രസംഗത്തിനും മിമിക്രിക്കും ഒന്നാംസ്ഥാനം ലഭിച്ചിരുന്നു.കഥാപ്രസംഗരംഗത്ത് നാലു വര്‍ഷം സജീവമായിരുന്നു.പിന്നീട് മിമിക്രിയിലേക്ക് കടന്നു.മിമിക്രി രംഗത്ത് ശ്രദ്ധിക്കപ്പെട്ടതോടെ ചലച്ചിത്രമേഖലയില്‍ അവസരങ്ങള്‍ ലഭിച്ചു. ഡ്യൂപ്പ് ഡ്യൂപ്പ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ ചലച്ചിത്രരംഗത്ത് സജീവമായി. പുലിമുരുകന്‍ ഉള്‍പ്പെടെ 55 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ടെലിവിഷന്‍ ഹാസ്യ പരിപാടികളിലും സജീവമാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X