X
വിശാൽ ഭരദ്വാജ്
Music Director

വിശാൽ ഭരദ്വാജ് ജീവചരിത്രം

ഇന്ത്യന്‍ ചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തും, സംഗീത സംവിധായകനുമാണ് വിശാല്‍ ഭരദ്വാജ്.1965 ഓഗസ്റ്റ 6ന് ഉത്തര്‍ പ്രദേശിലെ ബിജ്‌നോറില്‍ ജനിച്ചു.ഗുല്‍സാര്‍ സംവിധാനം ചെയ്ത് മാച്ചിസ് എന്ന ചിത്രത്തിലൂടെയാണ്  സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ആ വര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു. ദയ എന്ന മലയാളചലച്ചിത്രത്തിന്  സംഗീത സംവിധാനം നിര്‍വഹിച്ചത് വിശാല്‍ ഭരദ്വാജാണ്. നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. 

2002ല്‍ മക്ഡീ എന്ന കുട്ടികളുടെ ചിത്രം സംവിധാനം ചെയ്തു.2003ല്‍ ഷെയ്ക്‌സ്പിയര്‍ നാടകമായ മാക്‌ബെത്തിനെ അടിസ്ഥാനമാക്കി മഖ്ബൂല്‍ എന്ന ചിത്രം ചെയ്തു.ഈ ചിത്രം ബാങ്കോങ് ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ കിനരി പുരസ്‌ക്കരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. 2005ല്‍ റസ്‌ക്കിന്‍ ബോണ്ടിന്റെ ചെറുകഥയെ ആസ്പദമാക്കി ദി ബ്ലൂ അംബ്രല്ല എന്ന ചിത്രം ചെയ്തു.ആ വര്‍ഷത്തെ മികച്ച   കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ആ ചിത്രത്തിനായിരുന്നു.

2006ല്‍ ഷെയ്ക്‌സ്പിയറിന്റെ മറ്റൊരു  നാടകമായ ഒഥല്ലോയെ അടിസ്ഥാനമാക്കി ഓംകാര എന്ന ചിത്രം ചെയ്തു.ചിത്രത്തിന് നിരവധി ദേശീയ അന്തര്‍ദേശീയപുരസ്‌ക്കാരങ്ങള്‍  ലഭിച്ചിരുന്നു. 2009ല്‍ സംവിധാനം ചെയ്ത കമീനേ എന്ന ചിത്രം  സാമ്പത്തികമായി വന്‍  വിജയമായിരുന്നു. 2011ല്‍ റെസ്‌ക്കിന്‍ ബോണ്ടിന്റെ സൂസന്നാസ് സെവന്‍ ഹസ്‌ബേന്‍സ്എന്ന ചെറുകഥയുടെ ചലച്ചിത്ര ആവിഷ്‌ക്കരമായ 7 ഖൂണ്‍ മാഫ് സംവിധാനം  ചെയ്തു. രേഖ ഭരദ്വാജാണ് ഭാര്യ. 












Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+