For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയിൽ വീണ്ടും കാണണമെന്ന് ആഗ്രഹം പറഞ്ഞു, ജഗതിയുടെ പ്രതികരണം ഇങ്ങനെ, സന്തോഷം പങ്കുവെച്ച് അനൂപ്

  |

  തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് ജഗതി ശ്രീകുമാർ. അപകടത്തിൽ ഗുരുതര പരുക്കേറ്റ താരം ഇപ്പോഴും ആ പഴയ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയിട്ടില്ല. പ്രിയപ്പെട്ട താരത്തെ പഴയത് പോലെ സ്ക്രീനിൽ കാണണമെന്നാണ് ആരാധകരുടെ ആഗ്രഹം. വൈകാതെ മടങ്ങി എത്തുമെന്നാണ് പ്രതീക്ഷ. കാലത്തിനോടൊപ്പം സഞ്ചരിക്കുന്നവയാണ് ജഗതിയുടെ ഭൂരിഭാഗം കഥാപാത്രങ്ങളും. ഇന്നും അദ്ദേഹം ചെയ്ത് അവിസ്മരണീയമാക്കിയ കഥാപത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

  ഐശ്വര്യയെ വെറുതെ വിടു, ഒരുപാട് സമ്മർദ്ദങ്ങളിലൂടെയാണ് നീങ്ങുന്നത്, പിന്തുണയുമായി സുസ്മിത സെൻ

  നാല്‍പതു വര്‍ഷത്തിലേറെ നീണ്ട സിനിമാജീവിതത്തിനിടയിൽ 1400ഓളം സിനിമകളുടെ ഭാഗമായിട്ടുണ്ട്. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാത്ത നടനായിരുന്നു ജഗതി. കോമഡി വേഷങ്ങൾക്കൊപ്പം വില്ലനായും സീരിയസ് കഥാപാത്രങ്ങളും നടൻ ചെയ്തിരുന്നു. അഭിനയത്തിൽ നിന്ന് മാറി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി എങ്കിലും ഇന്നും സിനിമയിലെ അദ്ദേഹത്തിന്റെ സ്ഥാനം ഒഴിഞ്ഞു തന്നെ കിടക്കുകയാണ്.

  അമ്മയെ അങ്ങനെ കാണാൻ ഇഷ്ടമല്ലായിരുന്നു, ആ ചിത്രം കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല, വെളിപ്പെടുത്തി അവന്തിക

  ജഗതിയുടെ വിശേഷങ്ങൾ ആരാഞ്ഞ് ആരാധകരും സിനിമ ലോകവും എത്താറുണ്ട്. ഇന്നും പ്രേക്ഷകർക്ക് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ പട്ടികയിൽ ആ പഴയ സ്ഥാനം തന്നൊയാണ് ജഗതി ശ്രീകുമാറിന്. സഹപ്രവർത്തകർ അദ്ദേഹത്തെ കാണാനും സുഖവിവരങ്ങൾ അന്വേഷിക്കാനും എത്താറുണ്ട്. ഇപ്പോഴിത ജഗതിയെ കാണാനായി നടനും ബിഗ് ബോസ് താരവുമായ അനൂപ് കൃഷ്ണനും ഭാര്യ ഡോക്ടർ ഐശ്വര്യയും എത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട താരത്തെ കണ്ട വിശേഷവും താരം പങ്കുവെച്ചിട്ടുണ്ട്. ജഗതിയ്ക്ക് വേണ്ടി ചന്ദ്ര കളഭം... എന്ന് തുടങ്ങുന്ന ഗാനവും അനൂപ് ആലപിച്ചിട്ടുണ്ട്.

  ''സ്നേഹത്തിന്റെ അമ്പിളി പുഞ്ചിരി'' എന്ന് കുറിച്ച് കൊണ്ടാണ് ജഗതിയെ കണ്ട വിശേഷങ്ങൾ അനൂപ് പങ്കുവെച്ചിരിക്കുന്നത്. തന്റെ ഏറ്റവും വലിയ ഭാഗ്യമാണ് അദ്ദേഹത്തിന് തൊട്ട് അടുത്ത് ഇരിക്കാൻ സാധിച്ചതെന്നും അനൂപ് പറയുന്നുണ്ട്. കൂടാതെ സിനിമയിൽ വീണ്ടും കാണാനുള്ള ആഗ്രഹം പറഞ്ഞപ്പോഴുണ്ടായ അദ്ദേഹത്തിന്റെ പ്രതികരണത്തിന് ഒരുപാട് അർത്ഥമുണ്ടെന്നും അനൂപ് പറയുന്നു. നടന്റെ കുറിപ്പും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. പ്രിയപ്പെട്ട താരത്തെ കണ്ടതിലുള്ള സന്തോഷവും പ്രേക്ഷകർ പങ്കുവെച്ചിട്ടുണ്ട്.

  അനൂപിന്‌റെ വാക്കുകൾ ഇങ്ങനെ...'' സ്നേഹത്തിന്റെ അമ്പിളി പുഞ്ചിരി''.... സ്നേഹം ... സ്നേഹം ...സ്നേഹം .. ആരാധന .. വ്യസ്ത്യസ്തമായ കഥാപാത്രങ്ങളെ തിരശീലയിൽ അവതരിപ്പിക്കാൻ ഇത്രയേറെ വൈവിധ്യം ഉള്ള മറ്റൊരു നടൻ ഉണ്ടോ എന്നതിനുള്ള ഉത്തരം ആണ് ഒഴിഞ്ഞു കിടക്കുന്ന അങ്ങയുടെ സിംഹാസനം. എന്‍റെ ഭാഗ്യം ആണ് തൊട്ടടുത്ത് ഇങ്ങനെ ഇരിക്കാനും കുറച്ചു സമയം ചിലവഴിക്കാനും സാധിച്ചതിൽ .. സിനിമയിൽ വീണ്ടും കാണാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ എന്നെ നോക്കി ഒന്ന്‌ ചിരിച്ചു, ഒരുപാട് അർത്ഥമുള്ള, അതിലേറെ സ്നേഹമുള്ള ഒരു ചിരി ... അത് എനിക്ക് പ്രിയപെട്ടതായിരിക്കും .. ഏതോ ഒരു വേദിയിൽ വച്ചോ, ലൊക്കേഷനിൽ വച്ചോ എനിക്ക് തരാൻ വേണ്ടി അദ്ദേഹം സൂക്ഷിച്ചു വച്ച ആ സ്നേഹത്തിന്റെ ചിരി ...എന്‍റെ ജഗതി സർ... അനൂപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചും''. ചിത്രങ്ങൾക്കൊപ്പം അനൂപിന്റെ പാട്ട് ആസ്വദിച്ച് കേട്ടിരിക്കുന്ന ജഗതിയുടെ വീഡിയോയും വൈറൽ ആയിട്ടുണ്ട്.

  Recommended Video

  വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat

  സിബിഐ അഞ്ചാം പതിപ്പിലൂടെ ജഗതി വീണ്ടും വെള്ളിത്തിരയിൽ എത്തുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. സേതുരാമയ്യരെ പോലെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ജഗതിയുടെ വിക്രം. അഞ്ചാം ഭാഗം അണിയറയിൽ ഒരുങ്ങുമ്പോൾ നടനും ചിത്രത്തിന്റെ ഭാഗമാവുമെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് വീട്ടിൽ വെച്ചാകും രംഗങ്ങൾ ചിത്രീകരിക്കുക എന്നാണ് പുറത്ത് വരുന്ന വാർത്ത. നടന്റെ ഭാഗങ്ങൾ ഇതുവരെ ചിത്രീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. മമ്മൂട്ടിയ്ക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

  English summary
  Anoop Krishnan Opens Up Here's How Jagathy Responded When Asked About The Comeback
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X