twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്‌! തുറന്നുപറഞ്ഞ് അന്‍വര്‍ റഷീദ്

    By Prashant V R
    |

    മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് അന്‍വര്‍ റഷീദ്. മമ്മൂട്ടിയുടെ രാജമാണിക്യത്തിലൂടെ അരങ്ങേറിയ സംവിധായകന്‍ ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗമായി മാറിയിരുന്നു. മമ്മൂട്ടിക്കൊപ്പം അന്‍വര്‍ റഷീദിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു സിനിമ.

    രാജമാണിക്യത്തിന് പിന്നാലെ അണ്ണന്‍തമ്പി, ഛോട്ടാ മുംബൈ, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളും സംവിധായകന്റെതായി പുറത്തിറങ്ങിയിരുന്നു. ഉസ്താദ് ഹോട്ടലിന് ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു ഫീച്ചര്‍ ഫിലിമുമായി അന്‍വര്‍ റഷീദ് എത്തുന്നത്. ഫഹദ് ഫാസിലും നസ്രിയയും വീണ്ടുമൊന്നിച്ച ട്രാന്‍സ് റിലീസിങ്ങിനൊരുങ്ങികൊണ്ടിരിക്കുകയാണ്.

    ഇതിനിടെ ഒരഭിമുഖത്തില്‍

    ഇതിനിടെ ഒരഭിമുഖത്തില്‍ സൂപ്പര്‍സ്റ്റാര്‍ യുഗം അവസാനിക്കുകയാണെന്ന് സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍വര്‍ റഷീദ് ഇക്കാര്യം പറഞ്ഞത്. ഫെബ്രുവരി 14നാണ് അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വലിയ ക്യാന്‍വാസില്‍ അണിയിച്ചൊരുക്കിയ ചിത്രം സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്.

    Recommended Video

    Manju Warrier's Latest Photoshoot Has Gone Viral | FilmiBeat Malayalam
    ട്രാന്‍സിന്റെതായി നേരത്തെ

    ട്രാന്‍സിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ട്രാന്‍സ് റിലീസിങ്ങിനൊരുങ്ങവേ നല്‍കിയ അഭിമുഖത്തിലാണ് സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണെന്ന് സംവിധായകന്‍ പറയുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായി തന്നെ തുടരും എന്നാല്‍ സൂപ്പര്‍സ്റ്റാര്‍ യുഗം അവസാനിക്കുകയാണ് എന്നാണ് അന്‍വര്‍ റഷീദ് അഭിപ്രായപ്പെടുന്നത്.

    അതിനര്‍ത്ഥം

    അതിനര്‍ത്ഥം പുതിയ അഭിനേതാക്കള്‍ വേണ്ടത്ര കഴിവുളളവരല്ല എന്നല്ല. ഓരോരുത്തരും അവരുടെതായ രീതിയില്‍ സൂപ്പര്‍ സ്റ്റാറുകളാണ്. ആളുകള്‍ക്ക് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കൂടുതല്‍ അവര്‍ ചെയ്ത കഥാപാത്രങ്ങളിലൂടെ മാത്രമേ അറിയൂ. എന്നാല്‍ ഇന്ന് പ്രേക്ഷകര്‍ക്ക് ഓരോ നടന്മാരെയും അടുത്തറിയാം. സോഷ്യല്‍ മീഡിയയ്ക്കാണ് നന്ദി പറയേണ്ടത്.

    50 കോടി ക്ലബില്‍ കടന്ന് ചാക്കോച്ചന്റെ അഞ്ചാം പാതിര! കുതിപ്പ് തുടര്‍ന്ന് ത്രില്ലര്‍ ചിത്രം50 കോടി ക്ലബില്‍ കടന്ന് ചാക്കോച്ചന്റെ അഞ്ചാം പാതിര! കുതിപ്പ് തുടര്‍ന്ന് ത്രില്ലര്‍ ചിത്രം

    യഥാര്‍ത്ഥ ജീവിതത്തില്‍

    യഥാര്‍ത്ഥ ജീവിതത്തില്‍ ഈ അഭിനേതാക്കള്‍ എങ്ങനെയാണെന്നും ഒരു പ്രത്യേക സാഹചര്യത്തോട് അവര്‍ എങ്ങനെ പ്രതികരിക്കുമെന്നും പ്രേക്ഷകര്‍ക്ക് അടുത്ത് കാണാനാവും. അതുകൊണ്ട് തന്നെ പുതിയ അഭിനേതാക്കളെ പ്രേക്ഷകര്‍ സൂപ്പര്‍സ്റ്റാറുകള്‍ എന്ന രീതിയില്‍ അല്ല നോക്കി കാണുന്നത്. അഭിമുഖത്തില്‍ അന്‍വര്‍ റഷീദ് തുറന്നു പറഞ്ഞു.

    മമ്മൂക്കയെ ഹൈവോള്‍ട്ടേജിലാക്കാന്‍ ഒന്നും ചെയ്യേണ്ടതില്ല! മെഗാസ്റ്റാറിനെക്കുറിച്ച് അജയ് വാസുദേവ്‌മമ്മൂക്കയെ ഹൈവോള്‍ട്ടേജിലാക്കാന്‍ ഒന്നും ചെയ്യേണ്ടതില്ല! മെഗാസ്റ്റാറിനെക്കുറിച്ച് അജയ് വാസുദേവ്‌

    English summary
    Anwar Rasheed Says About Super Star Era
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X