twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദാ ദിവരാണ് മലയാളത്തിലെ വില്ലന്മാര്‍

    By Aswathi
    |

    ഇന്ന് മലയാള സിനിമയില്‍ പിന്നില്‍ നിന്ന് കുത്തുന്ന വില്ലന്മാരുടെ വേഷം കുറവാണ്. സാഹചര്യങ്ങളാണ് വില്ലന്‍. പക്ഷെ അന്നും ഇന്നും വില്ലത്തരത്തിനും വില്ലന്‍ വേഷങ്ങള്‍ക്കും സിനിമയില്‍ പ്രധാന്യമുണ്ട്. നായകന്മാരെ എടുത്തു പൊക്കുന്ന സിനിമാ ലോകത്ത് എന്നും അത്തരം നടന്മാര്‍ അംഗരീകരിക്കപ്പെടാതെ പോയി.

    എന്നിരിക്കിലും ജോസ് പ്രകാശില്‍ തുടങ്ങി, ബാലന്‍ കെ നായരും, ടിജി രവിയും എന്‍ഫ് വര്‍ഗീസുമൊക്കെ താണ്ടി ജയസൂര്യ വരെയും വില്ലന്‍ വേഷങ്ങള്‍ പ്രേക്ഷകരെ വിറപ്പിച്ചിട്ടുണ്ട്. മലയാള സിനിമയിലെ മികച്ച വില്ലന്മാരെ പരിചയപ്പെടാം.

    ജോസ് പ്രകാശ്

    ദാ ദിവരാണ് മലയാളത്തിലെ വില്ലന്മാര്‍

    മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ക്ക് തുടക്കമിട്ടത് ജോസ് പ്രകാശാണ്. അന്ന് നായകന്മാര്‍ക്കൊപ്പം പ്രാധാന്യ വില്ലന്മാര്‍ക്കും ഉണ്ടായിരുന്നു. പക്ഷെ ഒരു കാലത്തും അവര്‍ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം

    കൊട്ടാരക്കര ശ്രീധരന്‍ നായര്‍

    ദാ ദിവരാണ് മലയാളത്തിലെ വില്ലന്മാര്‍

    ഏത് തരം വില്ലന്‍ വേഷവും വഴങ്ങുമെന്ന് തെളിയിച്ച നടനാണ് കൊട്ടാരക്കര ശ്രീധരന്‍ നായര്‍. ചെമ്മീനിലെയും മൈഡിയര്‍ കുട്ടിച്ചാത്തനിലെയും വേഷം ശ്രദ്ധേയമാണ്.

    ബാലന്‍ കെ നായര്‍

    ദാ ദിവരാണ് മലയാളത്തിലെ വില്ലന്മാര്‍

    മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളുടെ മറ്റൊരുമുഖമാണ് ബാലന്‍ കെ നായരുടേത്. വില്ലന്‍ വേഷത്തിലും തന്റേതായ ശൈലി നിലനിര്‍ത്തിയ നടനാണ് ഇദ്ദേഹം

    ടിജി രവി

    ദാ ദിവരാണ് മലയാളത്തിലെ വില്ലന്മാര്‍

    വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായി സഹനടന്‍ വേഷങ്ങളിലേക്ക് മാറിയ നടനാണ് ടിജി രവി. പക്ഷെ പോയ വര്‍ഷം റിലീസ് ചെയ്ത വര്‍ഷം എന്ന ചിത്രത്തിലൂടെ വില്ലന്‍ വേഷങ്ങളിലേക്ക് തന്നെ ഗംഭീര തിരിച്ചുവരവ് നടത്തി

    എന്‍എഫ് വര്‍ഗീസ്

    ദാ ദിവരാണ് മലയാളത്തിലെ വില്ലന്മാര്‍

    അതുവരെ കണ്ടുവന്ന വില്ലന്‍ വേശഷങ്ങളില്‍ തീര്‍ത്തും വഴി തെറ്റിയാണ് എന്‍എഫ് വര്‍ഗീസ് എത്തിയത്. മൃദുവായി സംസാരിച്ചും, ചില നോട്ടങ്ങളിലും കഥാപാത്രത്തെ പ്രേക്ഷകരിലെത്തിയ്ക്കുന്ന രീതി മലയാളികള്‍ക്ക് പരിചിതമായി തുടങ്ങിയത് എന്‍ എഫ് വര്‍ഗീസിലൂടെയാണ്.

    നരേന്ദ്ര പ്രസാദ്

    ദാ ദിവരാണ് മലയാളത്തിലെ വില്ലന്മാര്‍

    മലയാളത്തിലെ പവര്‍ഫുള്‍ വില്ലന്‍ എന്ന് വേണമെങ്കില്‍ നരേന്ദ്ര പ്രസാദിനെ വിശേഷിപ്പിയ്ക്കാവുന്നതാണ്. ആറാം തമ്പുരാനിലെ കുളപ്പുള്ളിയപ്പനെയൊന്നും മലയാളികള്‍ക്ക് ഒരുകാലവും മറക്കാന്‍ കഴിയില്ല.

     രാജന്‍ പി ദേവ്

    ദാ ദിവരാണ് മലയാളത്തിലെ വില്ലന്മാര്‍

    ഹാസ്യം കലര്‍ന്ന വില്ലന്‍ വേഷങ്ങള്‍ മലയാളത്തിന് പരിചയപ്പെടുത്തി തന്നത് രാജന്‍ പി ദേവാണ്. തമിഴിലും ഇദ്ദേഹത്തിന്റെ വില്ലന്‍ വേഷത്തിന് ഏറെ ശ്രദ്ധ ലഭിച്ചിട്ടുണ്ട്.

    രതീഷ്

    ദാ ദിവരാണ് മലയാളത്തിലെ വില്ലന്മാര്‍

    സിനിമയെ പ്രണയിക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല മോഹന്‍ തോമസ് എന്ന കമ്മീഷ്ണറെ. പൂച്ച കണ്ണുകളുള്ള മലയാളത്തിലെ വില്ലന്‍, രതീഷ്. ഇദ്ദേഹത്തിന്റെ മകന്‍ പത്മരാജ് ഇപ്പോള്‍ ഫയര്‍മാന്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ വില്ലനായി തന്നെ അരങ്ങേറി.

    ദേവന്‍

    ദാ ദിവരാണ് മലയാളത്തിലെ വില്ലന്മാര്‍

    മലയാളത്തിലെ ഏറ്റവും സുന്ദരനായ വില്ലന്‍ ആരാണെന്ന് ചോദിച്ചാല്‍ അത് ദേവനാണ്. വില്ലന്‍ വേഷങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ എന്നും വന്നിരുന്നു. ദേവനിലൂടെയും ആ മറ്റം കടന്നുപോയി.

    സായി കുമാര്‍

    ദാ ദിവരാണ് മലയാളത്തിലെ വില്ലന്മാര്‍

    അച്ഛന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ വഴി പിന്തുടര്‍ന്നു തന്നെയാണ് സായി കുമാറും വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയത്. ഓരോ സിനിമയില്‍ വ്യത്യസതനായ വില്ലനാകാന്‍ എന്നും ശ്രദ്ധിച്ച നടന്മാരില്‍ ഒരാളാണ് സായി കുമാര്‍.

    സിദ്ദിഖ്

    ദാ ദിവരാണ് മലയാളത്തിലെ വില്ലന്മാര്‍

    ചെറിയ വേഷമാണെങ്കില്‍ കൂടെ നായകനെക്കാള്‍ മുകളില്‍ നില്‍ക്കാന്‍ കഴിഞ്ഞ മലയാളത്തിലെ ഏക വില്ലനായിരിക്കും ഒരുപക്ഷെ സിദ്ധിഖ്. ബ്രില്ല്യന്റ് എന്ന് പറഞ്ഞാലും കടന്നു പോകില്ല. പ്രേക്ഷകരിലേക്ക് പെട്ടന്ന് ഇറങ്ങി ചെല്ലാന്‍ സിദ്ദിഖിന്റെ വേഷങ്ങള്‍ക്ക് എന്നും സാധിക്കാറുണ്ട്.

    ജയസൂര്യ

    ദാ ദിവരാണ് മലയാളത്തിലെ വില്ലന്മാര്‍

    മലയാള സിനിമയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ച നടനും വില്ലനുമാണ് ജയസൂര്യ. ഒരേ സമയം പാവത്താനായ നടനായും നോക്കി കൊല്ലുന്ന വില്ലനായും വേഷം മാറാന്‍ കഴിയുന്ന നടന്‍. ഇയ്യോബിന്റെ പുസ്തകത്തിലെ അങ്കൂര്‍ റാവുത്തര്‍ എന്ന വേഷം കുറച്ചൊന്നുമല്ല ഇംപാക്ട് ഉണ്ടാക്കിയത്. ലോലിപ്പോപ്പും കംങ്കാരുവും ക്ലാസ്‌മേറ്റ്‌സുമെല്ലാം ജയസൂര്യയുടെ വില്ലന്‍ കൈയ്യൊപ്പുള്ള ചിത്രങ്ങള്‍.

    English summary
    Check out the slides to know the best villains of Malayalam cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X