»   » ക്രിസ്മസ് ആഘോഷിച്ച് താരങ്ങള്‍, സോഷ്യല്‍ മീഡിയയിലൂടെ നേര്‍ന്ന ആശംസ കാണൂ!

ക്രിസ്മസ് ആഘോഷിച്ച് താരങ്ങള്‍, സോഷ്യല്‍ മീഡിയയിലൂടെ നേര്‍ന്ന ആശംസ കാണൂ!

Posted By:
Subscribe to Filmibeat Malayalam

ഉണ്ണിയേശുവിന്റെ ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ് എല്ലാവരും. ക്രിസ്മസ് ദിനത്തില്‍ ആരാധകര്‍ക്ക് ആശംസ നേര്‍ന്ന് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സിനിമാ സെറ്റുകളിലും വീട്ടിലും മറ്റുമായി എല്ലാവരും ആഘോഷത്തിമര്‍പ്പിലാണ്. അതിനിടയിലും വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ സോഷ്യല്‍ മീഡിയയിലുണ്ട്.

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നാല് ചിത്രങ്ങളുമായി ദുല്‍ഖറുമെത്തി, താരപുത്രന്റെ 2017 ഇങ്ങനെ!

മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി, മഞ്ജു വാര്യര്‍, അനു സിത്താര, ഐശ്വര്യ രാജേഷ് തുടങ്ങി നിരവധി പേരാണ് ഫേസ്ബുക്കിലൂടെ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് താരങ്ങളുടെ പോസ്റ്റുകള്‍. താരങ്ങളുടെ ആശംസ കാണൂ.

ഒടിയന്‍ ലുക്കില്‍ ആശംസയുമായി മോഹന്‍ലാല്‍

ക്രിസ്മസ് ദിനത്തില്‍ ആരാധകര്‍ക്ക് മോഹന്‍ലാലും ആശംസ നേര്‍ന്നിട്ടുണ്ട്. കാണൂ

ആശംസ നേര്‍ന്ന് മമ്മൂട്ടി

ക്രിസ്മസ് റിലീസായി തിയേറ്ററുകളിലേക്കെത്തിയ മാസ്റ്റര്‍പീസ് വിജയകരമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് മെഗാസ്റ്റാര്‍ ആരാധകര്‍. മമ്മൂട്ടി നേര്‍ന്ന ആശംസ കാണൂ

നിവിന്‍ പോളിയുടെ ആശംസ

തൃഷ നായികയായി എത്തുന്ന ശ്യാമപ്രസാദ് ചിത്രമായ ഹേയ് ജൂഡ് പൂര്‍ത്തിയാക്കിയതിന്റെ ത്രില്ലിലാണ് നിവിന്‍ പോളി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ടൊവിനോയുടെ ആശംസ

ആഷിഖ് അബു ചിത്രമായ മായാനദി മികച്ച പ്രതികരണം നേടി മുന്നേറുന്നതിന്റെ സന്തോഷവുമായാണ് ടൊവിനോ തോമസ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷിക്കുന്നത്. ടൊവിനോയുടെ ആശംസ ഇങ്ങനെ

ക്യൂട്ട് ആശംസയുമായി വിനയ് ഫോര്‍ട്ട്

മകനോടൊപ്പമുള്ള ക്യൂട്ട് വീഡിയോ സഹിതമാണ് വിനയ് ഫോര്‍ട്ട് ആശംസ നേരാനെത്തിയത്.

ലേഡി സൂപ്പര്‍സ്്റ്റാറിന്റെ ആശംസ

പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം ഈ ക്രിസ്മസ് ദിനത്തിൽ ലോകമെമ്പാടും പരക്കട്ടെ!

ഇന്ദ്രജിത്തിന്റെ ആശംസ

ക്രിസ്മസ് ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഇന്ദ്രജിത്ത്.

ആശംസയുമായി ദിവ്യ ഉണ്ണി

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് ദിവ്യ ഉണ്ണി. വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്നെങ്കിലും നൃത്തപരിപാടികളുമായി ആകെ തിരക്കിലായിരുന്നു താരം. മനോഹരമായൊരു ചിത്രം പങ്കുവെച്ചതിനോടൊപ്പമാണ് താരം ആശംസ നേര്‍ന്നിട്ടുള്ളത്.

സുരേഷ് ഗോപിയുടെ ആശംസ

ആരാധകര്‍ക്ക് ആശംസ നേര്‍ന്ന് സുരേഷ് ഗോപിയും രംഗത്തുണ്ട്. പോസ്റ്റ് കാണൂ.

പൊളിച്ചടുക്കാന്‍ നീരജും

ക്രിസ്മസ് ആശംസ നേര്‍ന്ന് നീരജ് മാധവ് പോസ്റ്റ് ചെയ്തത് കാണൂ.

ആശംസയുമായി അനു സിത്താര

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ അനു സിത്താരയും ആശംസ നേര്‍ന്നിട്ടുണ്ട്‌.

ജയസൂര്യയുടെ ആശംസ

ആട് 2 വിജയകരമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ജയസൂര്യ. താരത്തിന്റെ ആശംസ കാണൂ.

English summary
Christmas wishes of celebrities.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam