കാവ്യ മാധവനൊപ്പം ഞാനുമുണ്ടായിരുന്നു, ജയറാമിന്‍റെ കമന്‍റിനെക്കുറിച്ച് ദിവ്യ ഉണ്ണി, വീഡിയോ വൈറല്‍
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. ഒരുകാലത്ത് സിനിമയില്‍ തിളങ്ങിയ താരം വിവാഹത്തോടെയായിരുന്നു അപ്രത്യക്ഷയായത്. അഭിനയരംഗത്ത് സജീവമല്ലെങ്കിലും നൃത്തം താരത്തിനൊപ്പമുണ്ട്. അമേരിക്കയിലേക്ക് ചേക്കേറിയപ്പോഴും നൃത്തത്തെ കൂടെക്കൂട്ടിയിരുന്നു താരം. നൃത്തവിദ്യാലയവുമായി സജീവമാണ് താരം. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും സജീവമായ ദിവ്യ ഉണ്ണി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വൈറലാവാറുണ്ട്.
കലാരംഗത്തെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും ദിവ്യ ഉണ്ണി എത്താറുണ്ട്. ചുരുങ്ങിയ കാലം കൊണ്ടായിരുനന്നു ദിവ്യ ഉണ്ണി മലയാളി പ്രേക്ഷകരുടെ സ്വന്തം താരമായി മാറിയത്. സിനിമാജീവിതത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും, തന്റെ സഹപ്രവര്‍ത്തകരെക്കുറിച്ചുമെല്ലാം തുറന്നുപറയുന്ന ദിവ്യ ഉണ്ണിയുടെ അഭിമുഖ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. റമി ടോമിയായിരുന്നു ദിവ്യ ഉണ്ണിയെ ഇന്റര്‍വ്യൂ ചെയ്തത്.

റിമി ടോമിയും ദിവ്യ ഉണ്ണിയും
അവതാരകയായും വിധികര്‍ത്താവായുമെല്ലാം തിളങ്ങിയ ഗായികയാണ് റിമി ടോമി. വിവിധ ചാനലുകള്‍ക്കായി നിരവധി അഭിമുഖങ്ങളും നടത്തിയിട്ടുണ്ട് താരം. റിമിക്ക് എങ്ങനെയാണ് ഈ കിലുകിലാ സംസാരിക്കാന്‍ പറ്റുന്നതെന്നായിരുന്നു ദിവ്യ ഉണ്ണിയും ചോദിച്ചത്. റിമിയെ ചാനലില്‍ കാണുമ്പോള്‍ എന്താണെന്ന് അറിയില്ല, ചാനല്‍ മാറ്റാന്‍ അറിയില്ല. എന്തോ മാഗ്നറ്റിക് പവറുണ്ട് റിമിക്ക്. അതിന്റെ സീക്രട്ടിനെക്കുറിച്ചായിരുന്നു ദിവ്യ ഉണ്ണി ചോദിച്ചത്. എല്ലാവരും അത് ചോദിക്കാറുണ്ടെന്നായിരുന്നു റിമിയുടെ മറുപടി.

സഹതാരങ്ങളെക്കുറിച്ച്
മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ദിവ്യ ഉണ്ണിക്ക് ലഭിച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, വിനീത്, സുരേഷ് ഗോപി, ജയറാം ഇവരോടൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട് താരം. സിനിമയ്ക്ക് പുറമെ സ്റ്റേജ് പരിപാടികളിലും സജീവമായിരുന്നു താരം. ഏറ്റവും കൂടുതല്‍ താന്‍ അഭിനയിച്ചിട്ടുള്ള ജയറാമേട്ടനൊപ്പമാണെന്ന് ദിവ്യ ഉണ്ണി പറയുന്നു.

കാവ്യയ്‌ക്കൊപ്പം
ജയറാമിനെക്കുറിച്ച് ദിവ്യ ഉണ്ണി അഭിമുഖത്തില്‍ വാചാലയായിരുന്നു. പൂക്കാലം വരവായി എന്ന സിനിമയില്‍ ജയറാമേട്ടനൊപ്പം ഞാനുമുണ്ടായിരുന്നു. കാവ്യ മാധവനൊപ്പം ബാലതാരമായി ദിവ്യ ഉണ്ണിയും ഈ ചിത്രത്തിലുണ്ടായിരുന്നു. സിനിമാജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ പല താരങ്ങളും ഈ സിനിമയെക്കുറിച്ച് പറയാറുണ്ടെന്ന് താരം പറയുന്നു. ജയറാമേട്ടന്‍ ഡ്രൈവറായിരുന്നു. കഥാനായകന്റെ സെറ്റില്‍ വെച്ചും അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരുന്നു.
Recommended Video

ജയറാമിന്റെ കമന്റ്
എന്തോന്നാണിത്, പൂക്കാലം വരവായിലും അഭിനയിച്ചു. മിണ്ടിപ്പോവരുത് ഇത്. അന്ന് ദിവ്യയ്ക്ക് 3 വയസ്സും എനിക്ക് 20 വയസ്സും. എന്തോന്നാണിത്, ഇത് ഇനി പറയരുത്. അന്നെനിക്ക് 20 വയസ്സെന്നാണ് അദ്ദേഹം പറയാറുള്ളത്. അന്ന് ബാലതാരമായും പിന്നീട് നായികയായും അഭിനയിച്ചുവെന്ന് പറയരുതെന്നായിരുന്നു അ്‌ദ്ദേഹം പറഞ്ഞത്. പൂക്കാലം വരവായി കഴിഞ്ഞ് പിന്നീട് കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞത് കഥാനായകന്റെ സെറ്റില്‍ വെച്ചായിരുന്നുവെന്നും ദിവ്യ ഉണ്ണി വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications