twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിഗരറ്റ് വലിയോ കള്ളുകുടിയോ ഒന്നുമില്ല, ലോക്ക് ഡൗൺ കാലം ഇങ്ങനെ, വീഡിയോ പങ്കുവെച്ച് ജോജു

    |

    കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസത്തേയ്ക്കാണ് രാജ്യം അടച്ചിട്ടേക്കുന്നത്. നിങ്ങൾ ഇപ്പോൾ എവിടെയാണോ അവിടെ തന്നെ തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി നിൽക്കുകയാണ്. കൊറോണ വൈറസ് വ്യാപകമായപ്പോൾ തന്നെ സിനിമ - സീരിയൽ ഷൂട്ടിങ്ങുകൾ നിർത്തിവെച്ച് താരങ്ങൾ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയിരുന്നു. താരങ്ങൾ കൊറോണ അവധിക്കാല വീഡിയോകളും പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

    ഇപ്പോഴിത തന്റെ ലോക്ക്ഡൗൺ കാലത്തെ ജീവിതം പങ്കുവെച്ച് നടൻ ജോജു ജോർജ്. ആയുർവേദ ചികിത്സയുടെ ഭാഗമായി വയനാട്ടിൽ എത്തിയതാണെന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അവിടെ കുടുങ്ങിയിരിക്കുകയാണെന്നും താരം പറഞ്ഞു. ലോക്ഡൗണ്‍ കാലവധി കഴിയുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനമെന്നും സര്‍ക്കാര്‍ പറയുന്ന തീരുമാനങ്ങള്‍ കേട്ട് അതനുസരിച്ച് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും താരം പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

    ജീവിതം സമയത്തിന്റെ വില പഠിപ്പിക്കും, സമയം ജീവിതത്തിന്റെ വില മനസിലാക്കി തരും...ജീവിതം സമയത്തിന്റെ വില പഠിപ്പിക്കും, സമയം ജീവിതത്തിന്റെ വില മനസിലാക്കി തരും...

    താരത്തിന്റെ വാക്കുകൾ ഇങ്ങനെ...
    കഴിഞ്ഞ പത്തൊന്‍പത് ദിവസമായി ഞാന്‍ വയനാട്ടിലാണ്. കൊറോണ വിഷയം തുടങ്ങുന്നതിനു മുമ്പേ ഇവിടെയൊരു ആയുര്‍വേദ കേന്ദ്രത്തില്‍ എത്തിയതാണ്. തടികുറയുന്നതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് വന്നത്. അതിനു ശേഷമാണ് ലോക്ഡൗണ്‍ ഉണ്ടാകുന്നത്. ഞാന്‍ ഇവിടെ നിന്നു ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ പറയുന്നതുവരെ ലോക്ഡൗണ്‍ കാലവധി കഴിയുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനം.'

    പ്രേക്ഷകരുടെ പ്രിയപ്പെട്ട ശക്തിമാൻ വീണ്ടും എത്തുന്നു; വെളിപ്പെടുത്തലുമായി നടൻ മുകേഷ് ഖന്നപ്രേക്ഷകരുടെ പ്രിയപ്പെട്ട ശക്തിമാൻ വീണ്ടും എത്തുന്നു; വെളിപ്പെടുത്തലുമായി നടൻ മുകേഷ് ഖന്ന

    'ഇതിനിടെ എന്റെ സുഹൃത്തുക്കളെ ഞാന്‍ വിളിക്കുകയും അവര്‍ എന്നെ വിളിക്കുകയും ചെയ്യുന്നുണ്ട്. നമുക്ക് പരിചയമുള്ളവരെയും സ്‌നേഹമുള്ളവരെയും പിണക്കമുള്ളവരെയും വിളിക്കണം, അവരെ ആശ്വസിപ്പിക്കണം. അതൊക്കെയാണ് ഈ സമയത്ത് നമുക്ക് ചെയ്യാനാകുക.''ഈ പത്തൊന്‍പത് ദിവസമായി സിഗരറ്റ് വലിയോ കള്ളുകുടിയോ ഒന്നുമില്ല. അങ്ങനെ ഡിപ്രഷനില്‍ ഇരിക്കുന്ന മറ്റ് ആളുകളെ അവരുടെ സുഹൃത്തുക്കള്‍ വിഡിയോ കോളോ മറ്റോ ചെയ്ത് അവരെ പിന്തുണയ്ക്കണം. ഇന്ത്യയ്ക്ക് പുറത്തുനിന്നു വരുന്നവരോടും സ്‌നേഹത്തോടു കൂടി പെരുമാറാന്‍ നമുക്ക് കഴിയണം. ഈ അസുഖം വന്നതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്താന്‍ പാടില്ല. ഇത് കാലം തീരുമാനിച്ചതാണ്.' 'വല്ലാത്തൊരു അവസ്ഥയിലൂടെയാണ് നമ്മുടെ നാട് മുന്നോട്ടുപോകുന്നത്. നമ്മളെല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ട സമയം. സര്‍ക്കാര്‍ പറയുന്ന തീരുമാനങ്ങള്‍ കേട്ട് അതനുസരിച്ച് പ്രവര്‍ത്തിക്കണം. ഇത് നമുക്ക് വേണ്ടി എടുക്കുന്ന തീരുമാനങ്ങളാണ്. എല്ലാവരും ഒരുമിച്ച് നില്‍ക്കുക. ഈ സമയവും കടന്നുപോകും.- ജോജു വീഡിയോയിൽ പറയുന്നു.

    വീഡിയോ

    English summary
    Joju George Says About His Lockdown Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X