»   » മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോഴുള്ള പേടിയെ കുറിച്ച് പാര്‍വ്വതി പറയുന്നു

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോഴുള്ള പേടിയെ കുറിച്ച് പാര്‍വ്വതി പറയുന്നു

Posted By:
Subscribe to Filmibeat Malayalam
പാർവതിക്ക് ലാലേട്ടനൊപ്പം അഭിനയിക്കാൻ പേടി | filmibeat Malayalam

എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ അജിത്തിന്റെ വില്ലത്തിയായി അഭിനയിച്ചതില്‍ പിന്നെയാണ് പാര്‍വ്വതി നായര്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ പാര്‍വ്വതി ഇപ്പോള്‍ മോഹന്‍ലാലിന്റെ ചിത്രം കിട്ടിയ സന്തോഷത്തിലാണ്.

അജോയ് വര്‍മ സംവിധാനം ചെയ്യുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത മോഹന്‍ലാല്‍ ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ പാര്‍വ്വതി നായര്‍ അവതരിപ്പിക്കുന്നുണ്ട്. ആ സന്തോഷത്തെ കുറിച്ച് പാര്‍വ്വതി പറയുന്നു.

അപൂര്‍വ്വമായി സംഭവിക്കുന്നതാണിത്, മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസ ബോളിവുഡില്‍ ചര്‍ച്ചയാവുന്നു!!

ആദ്യമായി

ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മോഹന്‍ലാലും എത്തിയിട്ടുള്ള ഷൂട്ടിങിനായി പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണിപ്പോള്‍ പാര്‍വ്വതി. ആദ്യമായിട്ടാണ് മോഹന്‍ലാലിനൊപ്പം പാര്‍വ്വതി ഒരു സിനിമ ചെയ്യുന്നത്.

വലിയ ആരാധിക

താനൊരു വലിയ മോഹന്‍ലാല്‍ ആരാധികയാണെന്ന് പാര്‍വ്വതി പറഞ്ഞു. ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍ എന്ന് നടി പറയുന്നു.

പേടിയുണ്ട്

കൂടെ അഭിനയിക്കുമ്പോള്‍ ചെറിയൊരു പേടിയുണ്ടത്രെ പാര്‍വ്വതിയ്ക്ക്. എങ്ങിനെ അഭിനയിച്ച് ഒപ്പമെത്തുമെന്ന് അറിയില്ല. അതാണ് ശരിയ്ക്കും എന്നെ പേടിപ്പെടുത്തുന്നത്.

തീര്‍ത്തും വ്യത്യസ്തം

നിലവില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന നിമിര്‍ എന്ന തമിഴ് ചിത്രത്തി (മഹേഷിന്റെ പ്രതികാരം റീമേക്ക്) ലാണ് പാര്‍വ്വതി അഭിനയിക്കുന്നത്. നിമിര്‍ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഈ മോഹന്‍ലാല്‍ - അജോയ് വര്‍മ ചിത്രത്തിലെന്ന് പാര്‍വ്വതി പറയുന്നു.

ആദ്യം അത്ഭുതമായിരുന്നു

ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ ആദ്യം സര്‍പ്രൈസായിരുന്നുവത്രെ. ചൊവ്വാഴ്ച മുംബൈയില്‍ വച്ച് എന്റെ ഭാഗം ഷൂട്ട് ചെയ്തു തുടങ്ങിയപ്പോഴാണ് ഞാനും ഈ ചിത്രത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ചത്- പാര്‍വ്വതി പറഞ്ഞു.

ആരാണ് ഭാര്യ

പാര്‍വ്വതി നായരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, സായികുമാര്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിലെ നായികയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആരായിരിക്കും ലാലിന്റെ ഭാര്യയായി ചിത്രത്തിലെന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍.

English summary
Actress Parvatii Nair has probably got her best New Year gift, landing a plum role in debutant director Ajoy Varma's project with Mohanlal. She has already begun shooting for the movie and is all eager to work with the superstar, for the first time in her career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X