X
മലയാളം » സിനിമകള്‍ » കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍
കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍

കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍

Drama | 18 Jul 2018 |
Malayalam

2.5 /5 Users

2.5 /5 Filmibeat

കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ കഥ

മികച്ച ചിത്രത്തിനുള്ള 2019ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടിയ ചിത്രമാണ് കാന്തന്‍. ഷെരീഫ് ഈസയാണ് ചിത്രത്തിന്റെ സംവിധായകന്‍.കഥാകൃത്ത് പ്രമോദ് കൂവേരിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. തിരുനെല്ലി നെട്ടറ കോളനിയിലെ അടിയ വിഭാഗക്കാരായ മനുഷ്യരുടെയും അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളുടെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. മധ്യപ്രദേശിലെ പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി ജീവിതം മാറ്റിവെച്ച സമരനായിക ദയാബായി ആണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കാന്തന്‍ എന്ന പത്തുവയസ്സുകാരനെ ആര്‍ജവമുള്ള ഒരാളായി വളര്‍ത്തിയെടുക്കുന്ന ഇത്ത്യാമ്മ എന്ന കഥാപാത്രത്തെയാണ് ദയാബായി അവതരിപ്പിക്കുന്നത്. 2012ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മാസ്റ്റര്‍ പ്രജിത്താണ് കാന്തനെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ മിന്നു എന്ന നായയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പരമ്പരാഗതമായ ആദിവാസി വാദ്യോപകരണങ്ങളാണ് ചിത്രത്തില്‍ ഉപയോഗിച്ചത്. പ്രകൃതിയൊരുക്കിയ വര്‍ണലോകത്തിന്റെ സൗന്ദര്യം മുഴുവന്‍ ഉള്ളില്‍ പേറുന്ന കുഞ്ഞുമനസില്‍ പ്രകൃതി നാശങ്ങള്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളും ആശങ്കകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇതു കൂടാതെ അടിയ വിഭാഗത്തിന്റെ ആചാര അനുഷ്ഠാനങ്ങളും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ഗോത്രവര്‍ഗഭാഷയായ റാവുളയിലാണ് ചിത്രത്തിന്റെ സംഭാഷണം. വയനാട്,കണ്ണൂര്‍ എന്നിവടങ്ങളിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനുകള്‍. റോളിങ്ങ് പിക്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൗഹൃദ കൂട്ടായ്മയാണ് ചിത്രം നിര്‍മ്മിച്ചത്. 
Read More

കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഷെരീഫ് ഈസ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം സച്ചിന്‍ ബാലു
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+