പോക്കിരിരാജ ഹിന്ദിയിലേയ്ക്ക്

ഇതിന് പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി ബോളിവുഡില്‍ പുനര്‍നിര്‍മ്മിയ്ക്കപ്പെടുകയാണ്. 2010ല്‍ ബോക്‌സ്ഓഫീസ് വിജയം നേടിയ പോക്കിരിരാജ എന്ന ചിത്രമാണ് ഹിന്ദിയിലെത്തുന്നത്.
ആക്ഷന്‍, കോമഡി, കളര്‍ഫുള്‍ ഗാനരംഗങ്ങള്‍ ഇങ്ങനെ ഒരു മസാലചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും കൃത്യമായ അളവില്‍ അടങ്ങിയിരുന്നു പോക്കിരിരാജയില്‍.
ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച രാജയായി വേഷമിടുന്നത് അക്ഷയ് കുമാറാണ്. പൃഥ്വിയുടെ കഥാപാത്രത്തിന് ജീവന്‍ പകരുന്നത് പാകിസ്താനി നടന്‍ ഇമ്രാന്‍ അബ്ബാസും. നാം ഹൈ ബോസ് എന്നാണ് ചിത്രത്തിന്റെ പേര്.
കാജര്‍ അഗര്‍വാളിനെയാണ് നായികാപദവിയിലേയ്ക്ക് പരിഗണിയ്്ക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ച് ആദ്യം ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications











