»   » മമ്മൂട്ടിയും ദിലീപും വീണ്ടും; ഒപ്പം മഞ്ജുവാര്യരും?

മമ്മൂട്ടിയും ദിലീപും വീണ്ടും; ഒപ്പം മഞ്ജുവാര്യരും?

Posted By:
Subscribe to Filmibeat Malayalam
Mammootty and Dileep
സ്പാനിഷ് മസാലയ്ക്ക് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും-ദിലീപും ഒന്നിയ്ക്കും. ദിലീപിനൊപ്പം ബിജു മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതുമാത്രമല്ല മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ എന്നിവരില്‍ ആരെങ്കിലുമൊരാള്‍ ഈ ചിത്രത്തില്‍ നായികാ വേഷത്തിലെത്തുമെന്നും സൂചനയുണ്ട്.

ഇതിന് മുമ്പ് വിനയന്റെ രാക്ഷസരാജാവ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ദിലീപും ഒന്നിച്ച് അഭിനയിച്ചത്. ഇതിന് ശേഷം അമ്മയുടെ ട്വിന്റ് 20 എന്ന ചിത്രത്തില്‍ രണ്ടുപേരും ഒന്നിച്ചെങ്കിലും ഒരുമിച്ചുള്ള സീനുകള്‍ ഇല്ലായിരുന്നു.

മറവത്തൂര്‍ കനവ്, പട്ടാളം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി-ലാല്‍ ജോസ് ടീമിന്റേതായി പുറത്തുവന്നിരുന്നത്. ഇതില്‍ മറവത്തൂര‍് കനവ് വലിയ വിജയമായപ്പോള്‍ പട്ടാളത്തിന് പ്രതീക്ഷിച്ച തരത്തിലുള്ള പ്രതികരണം ലഭിച്ചിരുന്നില്ല. മറവത്തൂര്‍ കനവിലെ മമ്മൂട്ടിയുടെ റോള്‍ ഏറെ പ്രശംസ നേടിയിരുന്നു. ദിലീപിന്റെ കരിയറില്‍ പ്രധാന വിജയങ്ങളെല്ലാം സമ്മാനിച്ചത് ലാല്‍ ജോസിന്റെ ക്രാഫ്റ്റ് തന്നെയായിരുന്നു.

മഞ്ചുവാര്യരും സംയുക്ത വര്‍മ്മയും അഭിനയരംഗത്തേയ്ക്ക് തിരച്ചുവരുന്നുവെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു, അത് മമ്മൂട്ടിച്ചിത്രത്തിലായിരിക്കുമെന്നും കേട്ടിരുന്നു. ഇപ്പോള്‍ ലാല്‍ ജോസിന്റെ മമ്മൂട്ടി-ദിലീപ് ചിത്രത്തിലൂടെ ഇവരില്‍ ഒരാള്‍ തിരിച്ചുവരുമെന്നകാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

ഇപ്പോള്‍ ദിലീപ് നായകനാകുന്ന സ്പാനിഷ് മസാലയുടെ ജോലിയുമായി ലാല്‍ ജോസ് സ്‌പെയിനിലാണ്. ഈ ചിത്രത്തിന്റെ ജോലി കഴിഞ്ഞ ഉടന്‍തന്നെ മമ്മൂട്ടി-ദിലീപ് ചിത്രം തുടങ്ങുമെന്നാണ് അറിയുന്നത്.

English summary
Dileep and Mammootty will soon appear in a Lal Jose film after Spanish Masala. Dileep will produce this film. Manju Varrior or Samyuktha Varma may be caste in this film. Biju Menon take a leading role in this film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam