»   »  കമ്മത്ത് & കമ്മത്ത് വാരിയത് കോടികള്‍

കമ്മത്ത് & കമ്മത്ത് വാരിയത് കോടികള്‍

Posted By:
Subscribe to Filmibeat Malayalam
Kamath And Kamath
ഷൂട്ടിങ് തീരും മുമ്പെ മമ്മൂട്ടി-ദിലീപ് ചിത്രം കമ്മത്ത് ആന്റ് കമ്മത്ത് വാര്‍ത്തകളില്‍ നിറയുന്നു. മോളിവുഡ് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മോഹവിലയ്ക്ക് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മനോരമ കുടുംബത്തിന്റെ എന്റര്‍ടൈന്‍മെന്റ് ചാനലായ മഴവില്‍ മനോരമ 4.75 കോടിയ്ക്ക് ചിത്രം വാങ്ങിയെന്നാണ് അറിയുന്നത്. വാര്‍ത്ത ശരിയാണെങ്കില്‍ മലയാള സിനിമയില്‍ ഇതൊരു റിക്കാര്‍ഡാണ്.

തോംസണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികമാരായെത്തുന്നത് കാര്‍ത്തികയും റിമ കല്ലിങ്ങലുമാണ്. കോളിവുഡ് താരം ധനുഷ് അതിഥി താരമായെത്തുന്നതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

സിനിമകള്‍ തുടരെ പരാജയപ്പെടുകയാണെങ്കിലും മമ്മൂട്ടിയുടെ ബ്രാന്റ് വാല്യുവിന് ഒരുലച്ചിലും സംഭവച്ചിട്ടില്ലെന്നാണ് കമ്മത്ത് ആന്റ് കമ്മത്തിന് കിട്ടുന്ന വില സൂചിപ്പിയ്ക്കുന്നത്. ജനപ്രിയ നായകന്‍ ദിലീപിനും ചിത്രം ഒരു മുതല്‍ക്കൂട്ടാണ്. മലയാളത്തിലെ രണ്ട് മുന്‍നിര താരങ്ങള്‍ പ്രത്യക്ഷപ്പെടുന്ന സിനിമയുടെ ചെലവ് ഒമ്പത് കോടിയാണ്. സാറ്റലൈറ്റ് റൈറ്റിലൂടെ ഇത്രയും നേടാന്‍ കഴിഞ്ഞെങ്കില്‍ ചിത്രം പകുതി വിജയിച്ചുവെന്ന് തന്നെ പറയാം.

English summary
The television rights of the Mammootty – Dileep starrer ‘Kammath & Kammath’ have been sold for a new record high reportedly as Mazhavil Manoram has bought the rights for 4.75 crores!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam