Don't Miss!
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
സിനിമയില്‍ ആ ഭാഗ്യം എനിക്ക് ലഭിച്ചില്ല! തുറന്നുപറഞ്ഞ് മീരാ നന്ദന്
ലാല്‍ജോസ് സംവിധാനം ചെയ്ത മുല്ലയിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് മീരാ നന്ദന്. ദീലിപ് നായക വേഷത്തില്‍ എത്തിയ ചിത്രത്തില്‍
ലച്ചി എന്ന കഥാപാത്രമായിട്ടാണ് നടി തിളങ്ങിയത്. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിയ നടി തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിരുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ മീരാ നന്ദന് അഭിനയിച്ചിരുന്നു. ടെലിവിഷന്‍ അവതാരകയായി തിളങ്ങിയ ശേഷമായിരുന്നു മീര സിനിമയിലേക്ക് എത്തിയത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ പോലുളള റിയാലിറ്റി ഷോകളിലും നിരവധി സ്റ്റേജ് പരിപാടികളിലുമെല്ലാം അവതാരകയായി മീര തിളങ്ങിയിരുന്നു.

Recommended Video
2017ന് ശേഷം സിനിമയില്‍ അത്ര സജീവമല്ലാത്ത താരം ദുബായില്‍ ആര്‍ജെ ആയി ജോലി ചെയ്യുകയാണ്. അതേസമയം മീരനന്ദന്റെതായി വന്ന ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു. നാദിര്‍ഷയായിരുന്നു പരിപാടിയില്‍ അവതാരകനായി എത്തിയത്. പരിപാടിയില്‍ ഒരു പാട്ട് പാടിക്കൊണ്ടായിരുന്നു മീരാ നന്ദന് തുടങ്ങിയത്. നടി അഭിനയിച്ച മല്ലു സിംഗ് എന്ന ചിത്രത്തിലെ ഒരു പാട്ടായിരുന്നു നാദിര്‍ഷയുടെ അഭ്യര്‍ത്ഥന പ്രകാരം മീരാ നന്ദന് ആലപിച്ചത്.
തുടര്‍ന്ന് സിനിമയില്‍ തനിക്ക് ലഭിക്കാത്ത ഭാഗ്യത്തെ കുറിച്ച് നടി തുറന്നുപറഞ്ഞു. സിനിമയില്‍ പാടാന്‍ അങ്ങനെ അവസരങ്ങള്‍ ലഭിച്ചില്ലെന്നായിരുന്നു നടി പറഞ്ഞത്. ഒരുപക്ഷേ അഭിനേതാവായിട്ടല്ല ഞാന്‍ ഇന്ഡസ്ട്രിയിലേക്ക് എത്തിയതെങ്കില്‍ പാട്ടിന്റെ കാര്യത്തില്‍ കുറച്ച് ശ്രദ്ധ പുലര്‍ത്തുമായിരുന്നു. അഭിനയത്തിരക്കുകള്‍ക്കിടെ അധികം പ്രാക്ടീസ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് ഇപ്പോള്‍ നന്നായി പാടാന്‍ കഴിയാതെ വന്നത്. അഭിമുഖത്തില്‍ മീരാ നന്ദന് പറഞ്ഞു.
അഭിനയം ഇപ്പോഴില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി. തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം മീരാ നന്ദന് പങ്കുവെക്കാറുണ്ട്. മീരയുടെതായി വരാറുളള ഗ്ലാമറസ് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും നേരിടേണ്ടി വന്ന താരമാണ് മീരാ നന്ദന്. എന്റെ പേജില്‍ എനിക്ക് ഇഷ്ടമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്നും അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നത് എന്നും മീര മുന്‍പ് പറഞ്ഞിരുന്നു.
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍