»   » നിവിന്‍ പോളി പ്രേമിച്ചു, ഇനി ഒരു കലാലയ രാഷ്ട്രീയ നേതാവായലോ? സംഗതി പൊളിക്കുമെന്ന് ഉറപ്പ്

നിവിന്‍ പോളി പ്രേമിച്ചു, ഇനി ഒരു കലാലയ രാഷ്ട്രീയ നേതാവായലോ? സംഗതി പൊളിക്കുമെന്ന് ഉറപ്പ്

Posted By: AkhilaKS
Subscribe to Filmibeat Malayalam

നിവിന്‍ പോളി എന്ന ന്യൂജനറേഷന്‍ താരത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ മലയാളി യുവത്വത്തിന്റെ രക്തം തിളയ്ക്കും. അതേ മലയാളികള്‍ക്ക് നിവിന്‍ പോളി ഒരു ഹരം തന്നെയാണ്. പ്രേമത്തില്‍ നിവിന്‍ പ്രേമിച്ചു, ഒന്നല്ല രണ്ടല്ല, മൂന്ന്.

എന്നാല്‍ മലയാളികളുടെ പ്രിയ നടന്‍ നിവിന്‍ പോളി ഇനി പ്രേമിക്കാന്‍ മാത്രമല്ല, വെള്ളിത്തിരയില്‍ എത്തുന്നത്. കലാലയ ജീവിതത്തിലെ രാഷ്ട്രീയ നേതാവായിട്ടും ഒരു വേഷമിടാന്‍ പോകുകയാണ്. പ്രേമിച്ച് മലയാളികളുടെ ഹൃദയം കവര്‍ന്ന നിവിന്‍ പോളിയുടെ യുവജന രാഷ്ട്രീയത്തിന്റെ അമരക്കാരനായി എത്തുന്നത് സിനിമാ ലോകത്തെ വീണ്ടും ഹരം കൊള്ളിപ്പിക്കുമെന്നതില്‍ തീര്‍ച്ച.

nivin-pauly

സിദ്ധാര്‍ത്ഥ് ശിവയാണ് നിവിന്‍ പോളിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രം നിവിന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവാകുന്ന കാഥാപാത്രമാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തില്‍ മൂന്ന് നായികമാരാണ് ഉള്ളത്. എന്നാല്‍ അവര്‍ ആരെല്ലാമെന്ന് നിശ്ചയിച്ചിട്ടില്ല.

ചിത്രത്തിന് വേണ്ടിയുള്ള ഡേറ്റ് നിവിന്‍ നേരത്തെ നല്‍കി കഴിഞ്ഞു. സെപ്തംബര്‍ 26നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Siddharth Siva, an award winning filmmaker and actor, has directed films like 101 Chodyangal, Ain and Zahir. However the rumours are that the new film is a commercial venture and not an offbeat one.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam