twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയെയും ആന്റോയെയും ഞങ്ങള്‍ ഒരിക്കലും മറക്കില്ല, നന്ദി പറഞ്ഞ് തിയ്യേറ്റര്‍ ഉടമകള്‍

    By Midhun Raj
    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. മാസങ്ങള്‍ക്ക് ശേഷം എത്തിയ മമ്മൂട്ടി ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരെ ഒന്നടങ്കം ത്രില്ലടിപ്പിച്ച സിനിമാനുഭവമാണ് നല്‍കിയത്. ഒടിടിക്ക് കൊടുക്കാതെ വലിയ റിലീസായാണ് പ്രീസ്റ്റ് തിയ്യേറ്ററുകളിലെത്തിയത്.

    സാരിയില്‍ ഹോട്ടായി മല്ലിക ഷെരാവത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

    കേരളത്തിന് പുറമെ ഗള്‍ഫ്‌ രാജ്യങ്ങളിലും സിനിമ ഒരേസമയം പ്രദര്‍ശനത്തിന് എത്തിയിരുന്നു. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും നിര്‍മ്മാതാവ് ആന്റോ ജോസഫും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയോടെയാണ് ദി പ്രീസ്റ്റ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്.

    ഇവര്‍ക്കൊപ്പം നിഖില വിമല്‍

    ഇവര്‍ക്കൊപ്പം നിഖില വിമല്‍, ബേബി മോണിക്ക, വെങ്കിടേഷ്, ടിജി രവി, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. അതേസമയം ദി പ്രീസ്റ്റ് ഒടിടിക്ക് നല്‍കാതെ തിയ്യേറ്റുകള്‍ക്ക് നല്‍കിയതിന് നന്ദി പറഞ്ഞ് തിയ്യേറ്ററര്‍ ഉടമകള്‍ മമ്മൂക്കയുടെ വീട്ടിലെത്തിയിരുന്നു. തിയ്യേറ്ററുകള്‍ വീണ്ടും സജീവമാക്കിയതിനും ഒടിടില്‍ നിന്നുളള വമ്പന്‍ ഓഫര്‍ വേണ്ടെന്നുവെച്ചതിനും നേരിട്ടെത്തിയാണ് മമ്മൂക്കയ്ക്ക് തിയ്യേറ്റര്‍ ഉടമകള്‍ നന്ദി പറഞ്ഞത്.

    തിയ്യേറ്റര്‍ ഉടമകളുടെ സംഘടന

    തിയ്യേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്ക് പ്രസിഡണ്ട് കെ വിജയകുമാര്‍, ജനറല്‍ സെക്രട്ടറി സുമേഷ് പാല, വൈസ് പ്രസിഡണ്ട് സോണി തോമസ്, ജോയിന്‌റ് സെക്രട്ടറി കിഷോര്‍ സദാനന്ദന്‍, എക്‌സിക്യൂട്ടീവ് സെക്രട്ടറി എംസി ബോബി തുടങ്ങിയവരാണ് മമ്മൂക്കയുടെ വീട്ടിലെത്തിയത്. തിയ്യേറ്ററര്‍ ഉടമകളും തൊഴിലാളികളും ജീവിതത്തില്‍ ഒരിക്കലും മമ്മൂക്കയെയും ആന്റോയെയും മറക്കില്ലെന്ന് ദി ക്യൂവിനോട് ഫിയോക്ക് പ്രസിഡണ്ട് കെ വിജയകുമാര്‍ പറഞ്ഞു.

    അവര്‍ തന്ന സഹായം അത്ര വലുതാണ്

    അവര്‍ തന്ന സഹായം അത്ര വലുതാണ്. അതിനുളള നന്ദിയും കടപ്പാടും മമ്മൂക്കയെ നേരിട്ടെത്തി അറിയിക്കണമെന്ന് തോന്നി. അതിനാണ് വീട്ടിലെത്തിയത്. ഒരു വര്‍ഷത്തിലധികമായി മുമ്പൊരിക്കലും നേരിടാത്ത വിധം പ്രതിസന്ധിയിലായിരുന്നു തിയ്യേറ്ററുകള്‍. തിയ്യേറ്ററുകളില്‍ ഉണര്‍വ്വും മുന്നേറ്റവുമുളള ഒരു സിനിമ കിട്ടിയില്ലെങ്കില്‍ തിയ്യേറ്റര്‍ വ്യവസായം തന്നെ അടച്ചുപൂട്ടേണ്ട സാഹചര്യത്തിലായിരുന്നു.

    ആരും ഞങ്ങളെ സഹായിക്കാന്‍

    ആരും ഞങ്ങളെ സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. ആ ഘട്ടത്തിലാണ് മമ്മൂട്ടിയും ആന്റോ ജോസഫും ദി പ്രീസ്റ്റ് തിയ്യേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. കേരളത്തിലെ തിയ്യേറ്ററര്‍ ഉടമകളും തൊഴിലാളികളും ജീവിതത്തില്‍ ഒരിക്കലും മമ്മൂക്കയെയും ആന്റോയെയും മറക്കില്ല. അവര്‍ തന്ന സഹായം അത്ര വലുതാണ്. അതിനുളള നന്ദിയും കടപ്പാടും മമ്മൂക്കയെ നേരിട്ടെത്തി അറിയിക്കണമെന്ന് തോന്നി.

    അതിനാണ് വീട്ടിലെത്തിയത്

    അതിനാണ് വീട്ടിലെത്തിയത്. കോവിഡ് പ്രതിസന്ധിയില്‍ തിയ്യേറ്ററുകളെ സജീവമാക്കാന്‍ ദി പ്രീസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. അവസാനത്തെ അത്താണിയായിരുന്നു ഞങ്ങള്‍ക്ക് ഈ സിനിമ. പ്രേക്ഷകരെയും തിയ്യേറ്ററുകളെയും ആവേശത്തിന്‌റെ കൊടുമുടിയിലെത്തിച്ച സിനിമയുമാണ് ദി പ്രീസ്റ്റ്. എന്നും ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന് മമ്മൂക്ക വീട്ടിലെത്തിയപ്പോള്‍ പറഞ്ഞത്. സിനിമ വിജയമായതിന്‌റെ ആഹ്ലാദവും മമ്മൂക്ക പങ്കുവെച്ചു.

    English summary
    The Priest Success: Kerala Theatre Owners Visited Megastar Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X