For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ജോഷിയുടെ ചിത്രത്തില്‍ മഞ്ജുവും മമ്മൂട്ടിയും ഒന്നിക്കുന്നു??

  By Aswathi
  |

  1995 മുതല്‍ 99 വരെ നാല് വര്‍ഷം മഞ്ജു വാര്യര്‍ മലയാള സിനിമാ രംഗത്ത് നിറഞ്ഞു നിന്നിരുന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് അങ്ങനെ മലയാള സിനിമയില്‍ അന്ന് മുന്‍നിരയില്‍ നിന്നിരുന്ന എല്ലാ നടന്മാര്‍ക്കൊപ്പവും അഭിനയിച്ചു. മമ്മൂട്ടിയൊഴികെ.

  Read More: മമ്മൂട്ടി മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കില്ല?

  തിരിച്ചുവരുന്നു എന്ന വാര്‍ത്ത വന്നതു മുതല്‍ മഞ്ജു സുരേഷ് ഗോപിയ്ക്ക് നായികയാകുന്നു, ജയറാമിന് നായികയാകുന്നു, മോഹന്‍ലാലിന് നായികയാകുന്നു എന്നൊക്കെ കേട്ടു. ഒപ്പം മമ്മൂട്ടിയ്ക്കും. പക്ഷെ മമ്മൂട്ടി വാര്‍ത്തകള്‍ നിഷേധിച്ചു. ദിലീപുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും അത് തകര്‍ക്കാന്‍ ആഗ്രിക്കുന്നില്ലെന്നും പറഞ്ഞ മമ്മൂട്ടി ഒരിക്കലും താന്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

  mammootty-manju

  എന്നാല്‍ ഇപ്പോള്‍ കിട്ടുന്ന ചില വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സിനിമാ നിരീക്ഷകര്‍ക്കൊരു സംശയം, ജോഷിയുടെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയും മഞ്ജു വാര്യരമാണോ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന്. അങ്ങനെ ചിന്തിക്കാന്‍ ചില പ്രധാന കാരണങ്ങളുമുണ്ട്.

  Read More: മമ്മൂട്ടിയും ജോഷിയും വീണ്ടും ഒന്നിക്കുന്നു

  അഴ്ചകള്‍ക്ക് മുമ്പ് ജോഷി തന്റെ അടുത്ത ചിത്രം മമ്മൂട്ടിയ്‌ക്കൊപ്പമാണെന്ന് പറഞ്ഞിരുന്നു. 2005 ല്‍ പുറത്തിറങ്ങിയ 'നരന്‍' എന്ന ചിത്രത്തിന് ശേഷം താനും രഞ്ജന്‍ പ്രമോദും വീണ്ടും ഈ ചിത്രത്തിലൂടെ ഒന്നിക്കുകയാണെന്നും പറഞ്ഞു. മമ്മൂട്ടിയും ഈ വാര്‍ത്ത ശരിവച്ചു.

  Read More: ജോഷിയുടെ ചിത്രത്തില്‍ മഞ്ജു, കഥാപാത്രം സര്‍പ്രൈസ്

  അങ്ങനെ ഇരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം രഞ്ജന്‍ പ്രമോദ് മറ്റൊരു കാര്യം പറഞ്ഞത്. നരന് ശേഷം വീണ്ടും താനും ജോഷിയും ഒന്നിക്കുന്നു. ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യരാണ്. മറ്റ് കഥാപാത്രങ്ങള്‍ സസ്പന്‍സാണെന്നും പറഞ്ഞു. തല പുകയ്ക്കാതെ 'ഡയറക്ടായി' ചിന്തിച്ചാല്‍ ജോഷിയും രഞ്ജന്‍ പ്രമോദും പറഞ്ഞത് ഒരു സിനിമയെ കുറിച്ചല്ലേ. അതെ എന്ന് ഉത്തരം കിട്ടിയാല്‍ അതു തന്നെ കാര്യം മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചെത്തുന്നു.

  English summary
  Mammootty-Manju Warrier duo is the one of the on-screen pairs we wish to watch onscreen. The actors has publicly expressed their desire to work together; but the oppurtunity is yet to happen. According to the recent speculations, Mammootty and Manju Warrier will be teaming up for the upcoming flick directed by Joshiy, in the script of Ranjan Pramod.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more