For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് ടൈറ്റില്‍ വിന്നറാവാന്‍ എല്ലാം കൊണ്ടും യോഗ്യതയുള്ള ആളാവണം; സായിയ്ക്ക് അതിനുള്ള ധൈര്യമില്ലെന്ന് ആരാധകർ

  |

  ബിഗ് ബോസില്‍ ഗ്രൂപ്പിസം ഉണ്ടെന്ന് ആരോപിച്ച് മണിക്കുട്ടന് പിന്നാലെ സായി വിഷ്ണുവും എത്തിയിരുന്നു. അവതാരകനായ മോഹന്‍ലാല്‍ എത്തുന്ന വീക്കെന്‍ഡ് എപ്പിസോഡില്‍ സായി വിഷ്ണു പറഞ്ഞ ഡയലോഗും വൈറലായി മാറിയിരുന്നു. ഇതോടെ സായി വിന്നര്‍ ആവണമെന്നുള്ള മുറവിളികളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്നിരുന്നു.

  ക്യൂട്ട് ലുക്കിൽ ആദ ശർമ്മ, നടിയുടെ ഏറ്റവും മനോഹരമായ ഫോട്ടോസ് കാണാം

  ഇതുവരെയും ഒരു ടാസ്‌കിലോ മറ്റ് ആക്ടിവിറ്റികളിലോ കഴിവ് തെളിയിക്കാത്ത സായിയെ കൊണ്ട് വന്നു മണികുട്ടനുമായി താരതമ്യം ചെയ്യരുതെന്ന് പറയുകയാണ് ആരാധകരിപ്പോള്‍. മണിക്കുട്ടന്‍ ആര്‍മിയുടെ ഗ്രൂപ്പില്‍ ഒരു ആരാധിക പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. വിശദമായി വായിക്കാം...

  സായി വിഷ്ണുവിന്റെ തഗ് ഡയലോഗ് കേട്ട് രോമാഞ്ചം പൂണ്ടിരുന്നു മണികുട്ടനെയും സായിയെയും താരതമ്യം ചെയ്യുന്നവരോട് ഒരു ചോദ്യം. ആരാണ് സായി? ഇത്രയും നാള്‍ കൊള്ളാവുന്ന ഒരു ടാസ്‌ക് പെര്‍ഫോമന്‍സ് അല്ലെങ്കില്‍ ആക്ട് അയാളില്‍ നിന്ന് വന്നിട്ടുണ്ടോ. ആകെ പറയുന്നത് ഓസ്‌കാര്‍ എന്നും സ്വപ്നങ്ങള്‍ എന്നും പിന്നെ ആര്‍ക്കും മനസിലാക്കാന്‍ പറ്റാത്ത എന്തൊക്കെയോ.

  അത്ര സ്വപ്നങ്ങള്‍ ഉള്ള ആള്‍ പരിശ്രമിക്കേണ്ടിടത്ത് ഒന്നും അയാളെ കണ്ടിട്ടില്ല. ഏതാണ്ട് അറുപതു അറുപത്തഞ്ചു ദിവസത്തോളവും ആരുടെ ഒക്കെയോ വാല്‍ ആയി നടന്നു. സൗഹൃദത്തിന്റെ പേരില്‍ അവര്‍ തമ്മില്‍ നടത്തിയ ഡിസ്‌ക്കഷന്‍സ് പിന്നീട് തരം കിട്ടിയപ്പോള്‍ വിളിച്ചു പറഞ്ഞതിന്റെ പേരില്‍ ആ കൂട്ടത്തില്‍ നിന്ന് ഇറക്കി വിട്ടതോടെ ഒരിടത്തും സ്റ്റേഷന്‍ കിട്ടാതെ ഇയാള്‍ ഇന്നലെ പറഞ്ഞ ഇരട്ട വാലന്റെ പോലെ പരക്കം പായുന്നത് നമ്മള്‍ പല വട്ടം കണ്ടിട്ടുണ്ട്.

  അനാവശ്യമായ വാക്കു തര്‍ക്കങ്ങള്‍ അല്ലാതെ വ്യകത്മായ ഒരു കാര്യങ്ങളും ചോദ്യം ചെയ്യാന്‍ സായിക്ക് സാധിച്ചിട്ടില്ല. സ്റ്റേഷന്‍ കിട്ടാതെ പരക്കം പാഞ്ഞു നടന്നിരുന്ന സായി ഒരിക്കല്‍ പോലും അവിടെ ഉണ്ടായിരുന്ന ഗ്രൂപ്പിസം ചോദ്യം ചെയ്യാന്‍ തന്റേടം കാണിച്ചിട്ടും ഇല്ല. അങ്ങനെ ഇരിക്കുമ്പോള്‍ മണിക്കുട്ടന്‍ എറിഞ്ഞു തന്ന ഗ്രൂപ്പിസം എന്ന ബോള്‍ ഒതുക്കത്തില്‍ തട്ടി ഒരു ഗോള്‍ അടിച്ചു. ഗ്രൂപ്പിസത്തിനു വന്നതാണേല്‍ പോയി ഗ്രൂപ്പ് ഡാന്‍സ് കളിക്ക് എന്ന് ഒരു ചളി ഡയലോഗും.

  അതോടെ വന്നു ഉറങ്ങി കിടന്ന ഫാന്‍സ് സായി ഉയിര്‍ എന്നും പൊളി എന്നും പറഞ്ഞു. ഇത്രയും ദിവസം കിട്ടിയിട്ട് ഈ അവസാന സമയത്തെ ഒരു തഗ് ഡയലോഗിന്റെ പേരില്‍ സായിക്ക് കയ്യടിക്കാന്‍ ബിഗ് ബോസ് കാണുന്ന പ്രേക്ഷകര്‍ എല്ലാം മണ്ടന്‍മാരല്ല. ഇന്നലെ പൊട്ടി മുളച്ച ഒരു കൂണ്‍ മാത്രം ആണ് സായി. അതു രണ്ടു ദിവസം കഴയുമ്പോള്‍ ചീഞ്ഞു പോകും.

  നോബിയെ ഒന്നും നോമിനേറ്റ് ചെയ്യാന്‍ ഉള്ള ധൈര്യം സായിക്ക് കിട്ടിയിട്ടില്ല. തുടക്കം മുതല്‍ ടാസ്‌കിലും ആക്ടിലും ഒക്കെ മണിക്കുട്ടന്‍ കസറുമ്പോള്‍ ഒരു മൂലയ്ക്ക് അന്തം വിട്ടിരുന്ന സായിയെ കൊണ്ട് വന്നു മണികുട്ടനുമായി താരതമ്യം ചെയ്യരുത്. ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആകേണ്ട ആള്‍ എല്ലാം കൊണ്ട് അതിനു യോഗ്യത ഉള്ള ആള്‍ ആയിരിക്കണം.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  താങ്ങാന്‍ വയ്യാത്ത മാനസിക സംഘര്‍ഷത്തിന്റെ പേരില്‍ 2 ദിവസം മാറി നിന്ന് എന്നതാണ് ആകെ മണികുട്ടന്റെ അയോഗ്യത. അത് ഞങ്ങള്‍ അങ്ങ് ക്ഷമിക്കും. സ്വയം വിജയി ആണെന്ന് മണിക്കുട്ടന്‍ അവകാശപ്പെടുന്നില്ല. ബിഗ് ബോസിലെ തനിക്ക് വില ഇടാന്‍ വിട്ടു തന്നിരിക്കുന്നത് പ്രേഷകര്‍ക്കാണ്. വലിയ ഒരു വിഭാഗം പ്രേഷകരുടെ മനസ്സിലെ ഒന്നാം നമ്പര്‍ മണിക്കുട്ടന്‍ ആണ്. അത് അങ്ങനെ തന്നെ ആയിരിക്കും. 2 തഗ് ഡയലോഗിന്റെ പേരില്‍ മണിക്കുട്ടന്റെ നമ്പര്‍ ഞങ്ങളുടെ മനസ്സില്‍ നിന്ന് മാറ്റി ഇടീക്കാന്‍ ഒരു ഓസ്‌കറിനും കഴിയില്ല.

  English summary
  Bigg Boss Malayalam Season 3: Social Media Says Sai Is Not Capable To Win The Bigg Boss Title
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X