»   » സുഹൃത്തിന്റെ സഹോദരിയാണ് എന്റെ ഭാര്യ; അമൃതയുടെ അര്‍ജ്ജുന്‍ പറയുന്നു

സുഹൃത്തിന്റെ സഹോദരിയാണ് എന്റെ ഭാര്യ; അമൃതയുടെ അര്‍ജ്ജുന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ അര്‍ജ്ജുന്‍ അമൃതയെ സ്‌നേഹിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷെ എപ്പോള്‍ സ്വഭാവം മാറും എന്ന് പറയാന്‍ കഴിയില്ല. പറയുന്നത് ദേശായി കുടുംബത്തിലെ അര്‍ജുനെ കുറിച്ചും ഭാര്യ അമൃതയെ കുറിച്ചുമാണ്. സീരിയല്‍ പ്രേക്ഷകര്‍ക്ക് ചന്ദനമഴയിലെ അര്‍ജ്ജുനും അമൃതയും അപരിചിതരല്ല. എന്നാല്‍ സീരിയലിലെ അര്‍ജ്ജുനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അര്‍ജ്ജുനായി അഭിനയിക്കുന്ന തമിഴ് നടന്‍ സുബ്രഹ്മണ്യന്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

സുബ്രഹ്മണ്യന്റേത് ഒരു പ്രണയ വിവാഹമാണ്. സുഹൃത്തിന്റെ സഹോദരി സൗമ്യയും സുബ്രഹ്മണ്യനും പ്രണയിച്ച് വിവാഹിതരാകുകയായിരുന്നു. സൗമ്യയ്ക്ക് ചിലപ്പോഴൊക്കെ അര്‍ജ്ജുന്റെ സ്വഭാവമാണെന്നാണ് സുബ്രഹ്മണ്യന്‍ പറയുന്നത്. ഒന്നരവയസ്സുള്ള മകളുണ്ട് ഞങ്ങള്‍ക്ക്. അവള്‍ എന്തെങ്കിലും കുറുമ്പുകാണിച്ചാല്‍ നിങ്ങള്‍ കാണിച്ചുകൊടുക്കുന്നത്‌കൊണ്ടാണ് അവള്‍ വഷളാകുന്നതെന്ന് പറഞ്ഞ് ദേഷ്യപ്പെടും- മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുബ്രഹ്മണ്യന്‍ സംസാരിക്കുന്നു.

സുഹൃത്തിന്റെ സഹോദരിയാണ് എന്റെ ഭാര്യ; അമൃതയുടെ അര്‍ജ്ജുന്‍ പറയുന്നു

അഭിനയം ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യവെയാണ് ആവണിത്തിങ്കള്‍ എന്ന ആദ്യ സിനിമയില്‍ അവസരം ലഭിയ്ക്കുന്നത്. അതിന് ശേഷം ഡബ്ബിങ് ആര്‍ട്ടിസ്റ്റായി ഒരു കമ്പനിയില്‍ ജോലി ലഭിച്ചു. അവിടെ നിന്നാണ് മെഗാസീരിയലിലേക്ക് അവസരം ലഭിയ്ക്കുന്നത്. വാലിയാണ് ആദ്യ സീരിയല്‍

സുഹൃത്തിന്റെ സഹോദരിയാണ് എന്റെ ഭാര്യ; അമൃതയുടെ അര്‍ജ്ജുന്‍ പറയുന്നു

വാലിയില്‍ അഭിനയിക്കുമ്പോഴാണ് ചന്ദനമഴയുടെ പ്രൊഡ്യൂസറെ പരിചയപ്പെടുന്നത്. ചന്ദനമഴയുടെ തമിഴ് 'ദൈവം തന്ദവീട്ടിലി'ല്‍ നായകനായി ആദ്യം എന്നെയാണ് തീരുമാനിച്ചത്. പക്ഷെ അതിന് മുമ്പ് മറ്റൊരു സീരിയല്‍ കിട്ടി ഡേറ്റ് പ്രശ്‌നമായി. പിന്നീട് ചന്ദനമഴ മലയാളത്തില്‍ അരംഭിയ്ക്കുന്ന സമയത്ത് പ്രൊഡ്യൂസര്‍ ചോദിച്ചു 'മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ' എന്ന്. രണ്ടില്‍ ഒന്ന് ആലോചിക്കാതെ യെസ് പറഞ്ഞു.

സുഹൃത്തിന്റെ സഹോദരിയാണ് എന്റെ ഭാര്യ; അമൃതയുടെ അര്‍ജ്ജുന്‍ പറയുന്നു

ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് എല്ലാ ദിവസവും അതിനടുത്തുള്ള ഒരു അമ്പലത്തില്‍ പോകാറുണ്ട്. അവിടെ വച്ച് ഒരുപാട് പേര്‍ തടഞ്ഞു നിര്‍ത്തി ചോദിച്ചിട്ടുണ്ട് 'എന്താ അമൃതയെ ഇഷ്ടപ്പെടാല്‍, എന്തിനാ അവളെ വിഷമിപ്പിയ്ക്കുന്നത്' എന്നൊക്കെ. അമൃതയെ സ്‌നേഹിക്കാന്‍ തുടങ്ങിയപ്പോഴും ആളുകളുടെ പ്രതികരണം അങ്ങനെയായി.

സുഹൃത്തിന്റെ സഹോദരിയാണ് എന്റെ ഭാര്യ; അമൃതയുടെ അര്‍ജ്ജുന്‍ പറയുന്നു

ഒറ്റപ്പാലത്തും കൊല്ലത്തുമുള്ള രണ്ട് വയസ്സായ അമ്മമാര്‍ക്ക് എന്നെ കാണണം എന്ന് വലിയ ആഗ്രഹമായിരുന്നു. ഒറ്റപ്പാലത്തെ അമ്മ എന്നെ കാണണമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിപ്പോയി. അവരുടെ മകള്‍ എവിടെ നിന്നോ എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ച് കാര്യം പറഞ്ഞു. ഞാന്‍ അവരെ ഫോണ്‍ വിളിച്ച്, അമ്മയെ കാണാന്‍ വരാം എന്ന് പറഞ്ഞ ശേഷമാണ് അടങ്ങിയത്. കൊല്ലത്തു നിന്നും സമാനമായ അനുഭവം ഉണ്ടായി. ആ അമ്മയെ ഞാന്‍ നേരിട്ട് കാണാന്‍ പോയി

സുഹൃത്തിന്റെ സഹോദരിയാണ് എന്റെ ഭാര്യ; അമൃതയുടെ അര്‍ജ്ജുന്‍ പറയുന്നു

ഒരിക്കലുമില്ല. സാധാരണ നായകന് ഉള്ള ഗുണങ്ങളുള്ള കഥാപാത്രമല്ല അര്‍ജ്ജുന്‍. സീരിയലിന്റെ തുടക്കത്തില്‍ അല്പം നെഗറ്റീവായിരുന്നു. പ്രവചിക്കാന്‍ കഴിയാത്ത സ്വഭാവം. ഇയാളെന്താ ഇങ്ങനെ, വട്ടാണോ എന്നൊക്കെ എനിക്കും തോന്നിയിട്ടുണ്ട്. എനിക്ക് കിട്ടിയ സ്വീകാര്യത ആ കഥാപാത്രത്തിന്റെ മിടുക്കാണ്

സുഹൃത്തിന്റെ സഹോദരിയാണ് എന്റെ ഭാര്യ; അമൃതയുടെ അര്‍ജ്ജുന്‍ പറയുന്നു

പ്രണയവിവാഹമാണ് എന്റേത്. സുഹൃത്തിന്റെ സഹോദരി സൗമ്യയാണ് ഭാര്യ. പ്രണയിച്ചു കൊണ്ടിരിയ്ക്കുന്ന സമയത്ത് ഒരിക്കല്‍ സൗമ്യയോട് ദേഷ്യപ്പെട്ട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് തിരുപ്പതിയിലേക്ക് പോയി. രണ്ടു ദിവസം കഴിഞ്ഞാണ്‍ ഫോണ്‍ ഓണ്‍ ചെയ്തത്

സുഹൃത്തിന്റെ സഹോദരിയാണ് എന്റെ ഭാര്യ; അമൃതയുടെ അര്‍ജ്ജുന്‍ പറയുന്നു

അര്‍ജ്ജുനെ പോലെ മൂഡ് ഔട്ട് സ്വഭാവമൊന്നുമല്ല എന്റേത്. എപ്പോഴും കളിച്ചു ചിരിച്ചുള്ള രീതിയാണ്. പക്ഷെ ദേഷ്യം വന്നാല്‍ അര്‍ജ്ജുനെക്കാള്‍ കഷ്ടം. ഭാര്യ ചിലനേരം അര്‍ജ്ജുന്റെ സ്വഭാവമെടുക്കും. ഒന്നരവയസ്സുള്ള മകളുണ്ട് ഞങ്ങള്‍ക്ക്. അവള്‍ എന്തെങ്കിലും കുറുമ്പുകാണിച്ചാല്‍ നിങ്ങള്‍ കാണിച്ചുകൊടുക്കുന്നത്‌കൊണ്ടാണ് അവള്‍ വഷളാകുന്നതെന്ന് പറഞ്ഞ് ദേഷ്യപ്പെടും

സുഹൃത്തിന്റെ സഹോദരിയാണ് എന്റെ ഭാര്യ; അമൃതയുടെ അര്‍ജ്ജുന്‍ പറയുന്നു

ഒരു നടന് ഭാഷാ അതിര്‍ത്തികള്‍ പാടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. മലയാളം പഠിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഒരുപാട്‌പേര്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ നമുക്ക് താത്പര്യമുണ്ടെങ്കില്‍ എന്തും നടക്കും. എനിക്കിപ്പോള്‍ മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിയാം

സുഹൃത്തിന്റെ സഹോദരിയാണ് എന്റെ ഭാര്യ; അമൃതയുടെ അര്‍ജ്ജുന്‍ പറയുന്നു

ഒരു കുടുംബം പോലെ തന്നെയാണ് ഞങ്ങള്‍. ഓമനയമ്മയ്‌ക്കൊഴിച്ച് എല്ലാവര്‍ക്കും ഞാന്‍ സഹോദരനെ പോലെയാണ്. ഓമന അമ്മയ്ക്ക് ഒരു മകനോടുള്ള വാത്സല്യമാണ്. എന്റെ അമ്മയായി അഭിനയിക്കുന്ന രൂപശ്രീ ചേച്ചിയും തമിഴാണ്. ചേച്ചിയെ ഞാന്‍ അക്ക എന്നാണ് വിളിക്കുന്നത്. മേഘ്‌ന (അമൃത)യും ശാലു കുര്യാനും (വര്‍ഷ) ഒക്കെ എന്നെ അണ്ണ എന്നാണ് വിളിക്കുന്നത്. സീരിയലില്‍ എന്റെ അനുജനായി അഭിനയിക്കുന്ന പ്രദീഷിപ്പോള്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്

സുഹൃത്തിന്റെ സഹോദരിയാണ് എന്റെ ഭാര്യ; അമൃതയുടെ അര്‍ജ്ജുന്‍ പറയുന്നു

ചില പ്രൊജക്ടുകള്‍ വന്നിട്ടുണ്ട്. പക്ഷെ 99% കൈയ്യില്‍ കിട്ടിയിട്ടും അവസരങ്ങള്‍ കൈവിട്ടുപോയ അനുഭവം എനിക്കുണ്ടായിട്ടുണ്ട്. അതുകൊണ്ട് അഭിനയിച്ചു കഴിഞ്ഞിട്ടേ അതിനെ കുറിച്ച് പറയൂ- സുബ്രഹ്മണ്യന്‍ പറഞ്ഞു.

English summary
I am not like Arjun says Chandanamazha fame Subramanian Gopalakrishnan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam