twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് കേരള പാഠാവലിയിൽ പഠിച്ചത് അധികവും ഓർമ്മയില്ല, എന്നാൽ ആ രുചി ഉളളു നിറയെയുണ്ട്

    |

    പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്. 1998 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ഒരു മറവത്തൂർ കനവിലൂടെ സംവിധാന രംഗത്ത് ചുവട് ഉറപ്പിച്ച ലാൽ ജോസ് മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു മലയാള സിനിമക്കായി നൽകിയത്. സിനിമ മാത്രമല്ല മികച്ച താരങ്ങളേയും മലയാള സിനിമക്കായി സംവിധായകൻ സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംവിധായകൻ പങ്കുവെച്ച ഒരു സംഗീത ആൽബമാണ്.

    lal  jose

    സ്കൂൾ ജീവിതത്തിന്റെ ഓർമ്മത്തുടിപ്പുകൾ പങ്കുവെയ്ക്കുന്ന വീഡിയോ ആൽബത്തിന് 'മിഠായിക്കാലം' എന്ന് പേരിട്ടിരിക്കുന്നത്. ലാൽ ജോസ് അഭിനേതാവായി എത്തുന്ന മിഠായിക്കാലം ആൽബത്തിന്റെ ഗാനം ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണനാണ്. കരിങ്കുന്നം സെന്റ് അഗസ്റ്റിൻ സ്കൂളിലെ 1988 ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഈ ആൽബം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഹൃദസ്പർശിയായ കുറിപ്പിനൊപ്പമാണ് ലാൽ ജോസ് ആൽബം പങ്കുവെച്ചിരിക്കുന്നത്.

    സംവധായകന്റെ വാക്കുകൾ ഇങ്ങനെ.''പഠിപ്പിസ്റ്റുകളുടെ കാര്യം അറിയില്ല. എന്നെ പോലുളളവർക്ക് ഈ അമ്പതാം വയസ്സുകളിൽ കേരള പാഠാവലിയിൽ പഠിച്ചത് അധികവും ഓർമ്മയില്ല. പക്ഷെ കൂട്ടുകാർ ഒരുമിച്ച് പങ്കിട്ട മിഠായിത്തുണ്ടിന്റെ അലിഞ്ഞ് തീരാത്ത രുചികൾ നൊട്ടിനുണയാവുന്ന പാകത്തിൽ ഉളളു നിറയെയുണ്ട്.കൂട്ടത്തിലൊരാളുടെ വെളളതൂവാലയിൽ ചുരുട്ടിപിടിച്ച മിഠായി ആരെങ്കിലും ഒരാൾ വായിലിട്ട് കടിച്ച് പൊട്ടിക്കും. അഞ്ചും ആറും പേർ ഒരു ചക്കരത്തുണ്ടിന്റെ അവകാശികളായി ജന്മാന്തര സൗഹൃദത്തിൽ അണിചേരുന്ന വിരുന്നിന്റെ അദ്ഭുതം പ്രവർത്തിപ്പിച്ച ബാല്യമേ, ഓർമ്മയെന്ന് വിളിച്ച് ഞാൻ ചുരുക്കുന്നില്ല. ആ കാലത്തിന്റെ കളിമ്പങ്ങളിലേക്കാണ് മധുബാലകൃഷ്ണന്റെ ഈണമൊഴുകിപോകുന്നത്. പാട്ടിഷ്ടപ്പെട്ടു. പിന്നെ മ്യൂസിക് വീഡിയോയുടെ നിർമ്മാതാവ് ജെയിൻ ജോർജ്ജിന്റെ സ്നേഹനിർബന്ധംകൂടിയായപ്പോൾ ഇവിടെയും നടനാകേണ്ടുവന്നു.

    കരിങ്കുന്നം സെൻറ് അഗസ്റ്റിൻ സ്കൂളിലെ 1988 ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഈ പാട്ട് വീഡിയോയിക്ക് പിന്നിൽ. സംവിധായകൻ ഷഫീക്ക്, ക്യാമറാൻ അബു, ആർട് ഡയറക്ടർ സംഗീത, തുടങ്ങി ഇതിന് പിന്നിലും മുന്നിലും മുന്നിട്ടിറങ്ങിയ എല്ലാവർക്കും ആംശംസകൾ. നിറഞ്ഞ സന്തോഷത്തോടെ ചെറുതല്ലാത്ത നാണത്തോടെ ഞാൻ ഇത് പങ്ക് വയ്ക്കുന്നു. നിങ്ങളിത് എടുത്തുകൊളളുക. ഇതിൽ നമ്മുടെയെല്ലാം സ്കൂൾകാലത്തിന്റെ രക്തവും മാംസവും മിടിക്കുന്നുണ്ട്'' - ലാൽ ജോസ് വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചു. മികച്ച പ്രേക്ഷക പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പലരും തങ്ങളുടെ സ്കൂൾകാലത്തെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നുമുണ്ട്.

    വീഡിയോ കാണാം

    Read more about: lal jose
    English summary
    Lal jose Shared School Life memory Video midayikkaalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X