»   » അസിന് പിന്തുണയുമായി ബോളിവുഡ് പ്രമുഖര്‍

അസിന് പിന്തുണയുമായി ബോളിവുഡ് പ്രമുഖര്‍

Posted By:
Subscribe to Filmibeat Malayalam
Asin
ബോളിവുഡില്‍ അസിന് ശോഭനമായ ഭാവിയില്ലെന്ന് പ്രഖ്യാപിച്ച മുകേഷ് ഭട്ടിനെതിരെ ബോളിവുഡ് പ്രമുഖര്‍ രംഗത്തെത്തി.

അസിന്റെ ഹിറ്റ് ചിത്രമായ റെഡിയുടെ സംവിധായകന്‍ അനീസ് ബസ്മിയാണ് അസിന് ശക്തമായി പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്തു വന്നത്. തന്റെ ഭാവിയെ പറ്റി ഉറപ്പില്ലാത്തയാള്‍ മറ്റൊരാളുടെ ഭാവി പ്രവചിക്കാന്‍ നില്‍ക്കരുതെന്നാണ് ബസ്മി അഭിപ്രായപ്പെട്ടത്. സിനിമാലോകം പ്രവചനാതീതമാണെന്നും ബസ്മി പറഞ്ഞു. അസിന്‍ ഒരു നല്ല നടിയാണെന്നും കഴിവുള്ളതു കൊണ്ട് മാത്രമാണ് അസിന്‍ ഉയരങ്ങളിലെത്തുന്നതെന്നും ബസ്മി പറഞ്ഞു.

ലണ്ടന്‍ ഡ്രീംസ് എന്ന ചിത്രത്തില്‍ അസിനൊപ്പം അഭിനയിച്ച ആദിത്യ റോയ് കപൂര്‍ അസിനെ പോലെ വളരെ ടാലന്റ് ഉള്ള നടിയെ പറ്റി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഖേദകരമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് അസിന്‍ ഇപ്പോഴും മൗനം പാലിയ്ക്കുകയാണ്.

ഗജിനിയുടെയും റെഡ്ഡിയുടെയും വിജയങ്ങളുടെ ക്രെഡിറ്റ് അമീറിനും സല്‍മാനും നല്‍കിയാണ് മുകേഷ് ഭട്ട് അസിനെ കുറ്റപ്പെടുത്തിയത്. രണ്ട് സിനിമകളിലും അസിന്റെ പ്രകടനം അത്ര മെച്ചമായിരുന്നില്ലെന്നും ഇത് സിനിമകളെ ബാധിച്ചുവെന്നും ഭട്ട് പറഞ്ഞിരുന്നു.

ബോളിവുഡിലെ നിലനില്‍പിന് അസിന് ഉപദേശം നല്‍കാനും നിര്‍മാതാവ് മറന്നില്ല. സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളില്‍ അഭിനയിക്കുന്നതല്ല കാര്യമെന്നും മരിയ്ക്കും മുമ്പെ ഇവിടെ കാല്‍പാടുകള്‍ അവശേഷിപ്പിയ്ക്കണമെങ്കില്‍ ചില സിനിമകളിലെങ്കിലും മരിയ്ക്കുന്ന റോളുകള്‍ കൈകാര്യം ചെയ്യണമെന്നും നമ്പര്‍ വണ്‍ നിര്‍മാതാവ് ഉപദേശിച്ചിരുന്നു.

എന്നാല്‍ മുകേഷ് ഭട്ടിന്റെ ഒരു ലോ ബജറ്റ് ചിത്രത്തിലേയ്ക്കുള്ള ഓഫര്‍ അസിന്‍ സ്വീകരിക്കാതിരുന്നതാണ് ഇത്തരമൊരു പ്രസ്താവന നടത്താന്‍ ഭട്ടിനെ പ്രേരിപ്പിച്ചതെന്നാണ് അണിയറ സംസാരം

English summary
Sounding a bit furious, Anees Bazmee, the director of Ready, Asin's last hit, came to her defense and said, "Some one who doesn't know about his own future shouldn't be commenting on others. You may have your opinion but you don't say such things, and then you can't predict anything in the film world. You are not God. Asin has all the qualities that a heroine should have, she is a professional and not a one film wonder.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X