»   » ബോളിവുഡില്‍ നല്ല സുഹൃത്തുക്കളില്ല: അസിന്‍

ബോളിവുഡില്‍ നല്ല സുഹൃത്തുക്കളില്ല: അസിന്‍

Posted By:
Subscribe to Filmibeat Malayalam
Asin
ബോളിവുഡില്‍ നല്ലനടിയെന്ന പേര് നേടിയെടുക്കുകയാണ് മലയാളി താരം അസിന്‍. ഹിന്ദി ചലച്ചിത്രലോകത്തെ രണ്ട് പ്രമുഖ താരങ്ങളായ അമീര്‍ ഖാനും, സല്‍മാന്‍ ഖാനുമൊപ്പം അസിന്‍ അഭിനയിച്ചുകഴിഞ്ഞു. കിട്ടിയ രണ്ട് നായകന്മാരും മുന്‍നിരക്കാരായതുകൊണ്ടുതന്നെ ബോളിവുഡില്‍ അസിന്റെ പേക് കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്.

ഇതിനൊപ്പം തന്നെ ഗോസിപ്പ് കോളങ്ങളില്‍ വരുന്ന അസിന്‍ കഥകളുടെ എണ്ണവും കൂടുന്നുണ്ട്. പ്രശസ്തയാവുകയെന്നാല്‍ ചലച്ചിത്രലോകത്ത് അതിന് കൂടുതല്‍ ഗോസിപ്പുകളില്‍ താരങ്ങളാവുക എന്നൊരര്‍ത്ഥം കൂടിയുണ്ട്.

അസിന്‍ അമീറിനൊപ്പം അഭിനയിച്ചപ്പോള്‍ ഇത്രയേറെ കോലാഹലങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ സല്‍മാനൊപ്പം അഭിനയിച്ചപ്പോള്‍ കഥമാറി. നായകന്‍ സല്‍മാനായതുകൊണ്ടുതന്നെ ഗോസിപ്പുകള്‍ വരാതെ പറ്റില്ല. സല്‍മാനും അസിനും നല്ല സുഹൃത്തുക്കളാണെന്നതുമുതല്‍, സല്‍മാന് അസിനോട് പ്രണയമാണെന്ന് വരെയുണ്ട് വാര്‍ത്തകള്‍.

എന്തായാലും ഇതൊന്നും കേട്ട് ഇളകുന്ന ആളല്ല താനെന്ന മട്ടിലാണ് ഈ മലയാളി സുന്ദരിയുടെ നടത്തം. തനിയ്ക്ക് ഇപ്പറയുന്നപോലെ ബോളിവുഡില്‍ വളരെ ആഴമേറിയ സൗഹൃദങ്ങള്‍ ഒന്നുമില്ലെന്നാണ് അസിന്‍ പറയുന്നത്.

ബോളിവുഡിലെ സൗഹൃദങ്ങളെക്കുറിച്ച് അസിന്‍ പറയുന്നതിങ്ങനെയാണ്- അമീര്‍ഖാന്‍, സല്‍മാന്‍ ഖാന്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയവരുമൊത്ത് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ബോളിവുഡില്‍ എനിക്ക് ഗാഢ സൗഹൃദമൊന്നും ഇല്ല. അത്തരം ഒരു ആഴത്തിലുള്ള സൗഹൃദം ഉണ്ടാക്കിയെടുക്കുന്നതിന് ഒരുപാട് പരിശ്രമവും, സമയവും ആവശ്യമാണ്. ഇതിനായി മാറ്റിവയ്ക്കാന്‍ സമയം കിട്ടിയിട്ടില്ല.

തന്റെയൊപ്പം അഭിനയിച്ച ഭൂരിഭാഗം പേരും മുതിര്‍ന്ന താരങ്ങളാണെന്നും, അവരോട് തനിക്ക് ബഹുമാനവും, ആരാധനയും ഉണ്ടെന്നും അസിന്‍ വ്യക്തമാക്കുന്നു.

English summary
Southern beauty Asin Thottumkal has worked with big names in the industry like Aamir Khan, Salman Khan and Ajay Devgn, but the actress doesn't have a close friend in Bollywood yet

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam