»   » അമീര്‍ വീണ്ടും അച്ഛനാവുന്നു?

അമീര്‍ വീണ്ടും അച്ഛനാവുന്നു?

Posted By:
Subscribe to Filmibeat Malayalam
Aamir with Kiran
ബോളിവുഡ്‌ താരം അമീര്‍ ഖാന്‍ വീണ്ടും അച്ഛനാവുന്നു. ആണെന്നാണ്‌ ബോളിവുഡിലെ ഗോസിപ്പു വൃത്തങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്നത്‌.

അമീറിന്റെ ഭാര്യ കിരണ്‍ റാവു മൂന്നു മാസം ഗര്‍ഭിണിയാണെന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പനി ബാധിച്ചതിനെത്തുടര്‍ന്ന്‌ കിരണിനെ തെക്കന്‍ മുംബൈയിലുള്ള ബ്രീച്ച്‌ കൗണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവത്രേ. ആ സമയത്ത്‌ നടന്ന വൈദ്യ പരിശോധനയിലാണ്‌ അവര്‍ ഗര്‍ഭിണിയാണെന്ന്‌ വ്യക്തമായത്‌.

ഭാര്യ ഗര്‍ഭിണിയാണെന്ന്‌ വ്യക്തമായതോടെ എല്ലാ ദിവസവും അമീര്‍ കൃത്യമായി വീട്ടില്‍ എത്തുന്നുണ്ടത്രേ. മിക്കവാറും മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെയാണത്രേ അദ്ദേഹം രാത്രിയില്‍ ഭാര്യയുടെ അടുത്തെത്തുന്നത്‌.

ആദ്യഭാര്യയായ റീന ദത്തില്‍ അമീറിന്‌ ജുനൈദ്‌, ഐറ എന്നിങ്ങനെ രണ്ടു കുട്ടികളുണ്ട്‌. 2002 ഡിസംബറിലാണ്‌ അദ്ദേഹം റീനയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയത്‌. പിന്നീട്‌ 2005ല്‍ കിരണ്‍ റാവുവിനെ വിവാഹം ചെയ്‌തു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam