»   » കരീനയ്ക്ക് നയന്‍സിനെ മതി; അസിനെ വേണ്ട

കരീനയ്ക്ക് നയന്‍സിനെ മതി; അസിനെ വേണ്ട

Posted By:
Subscribe to Filmibeat Malayalam
Asin and Nayantara
കാവലാനും ബോഡിഗാര്‍ഡും കണ്ടവര്‍ ഒരുപോലെ സമ്മതിയ്ക്കുന്ന കാര്യമുണ്ട്. അസിനെക്കാള്‍ ഒരുപടിമുകളില്‍ നില്‍ക്കുന്നത് നയന്‍സിന്റെ അഭിനയം തന്നെ. അസിന്റെ പെര്‍ഫോമന്‍സ് മോശമായെന്നല്ല, എന്നാല്‍ പൊടിയ്ക്ക് നയന്‍സ് തന്നെയാണ് പ്രേക്ഷകര്‍ കൂടുതല്‍ മാര്‍ക്കിടുക.

ബോഡിഗാര്‍ഡിന്റെ മൂന്നാംപതിപ്പ് ബോളിവുഡില്‍ ഒരുങ്ങുമ്പോള്‍ അതിലെ നായിക കരീനയാണ്. ബോളിവുഡിലെ ഈ താരറാണിയ്ക്കും താത്പര്യം നയന്‍സിന്റെ പെര്‍ഫോമന്‍സ് തന്നെ.

യഥാര്‍ഥത്തില്‍ ബോഡിഗാര്‍ഡില്‍ നയന്‍സ് അവതരിപ്പിച്ച കഥാപാത്രത്തെ ഏറെ സിമ്പിളായാണ് സിദ്ദിഖ് അവതരിപ്പിച്ചത്. എന്നാല്‍ തമിഴിലെത്തിയപ്പോള്‍ അസിന് ലേശം അടിപൊളി ഇമേജ് നല്‍കാന്‍ സംവിധായകന്‍ ശ്രമിച്ചു്. വേഷവിധാനങ്ങളിലും അഭിനയത്തിലും സിനിമയിലെ ഗാനരംഗങ്ങള്‍ വിദേശത്ത് ഷൂട്ട് ചെയ്തും അടിപൊളി മൂഡുണ്ടാക്കാനായിരുന്നു ശ്രമം.

ഹിന്ദി റീമേക്കിന്റെ കഥ കരീനയോട് പറഞ്ഞതിന്റെ കൂട്ടത്തില്‍ രണ്ട് സിനിമകളുടെ ഡിവിഡികളും സംവിധായകന്‍ നല്‍കിയിരുന്നു. ഇത് കണ്ടാണ് കരീന നയന്‍സിന്റെ സിംപിള്‍ റോള്‍ മതിയെന്ന് തീരുമാനിച്ചത്. ആഡംബരമില്ലാത്ത ടീഷര്‍ട്ടും ജീന്‍സും ചുരിദാറുമൊക്കെ ധരിച്ച് ഒരു നെക്‌സ്റ്റ് ഡോര്‍ ഗേല്‍ ഇമേജില്‍ തന്നെയാവും ഹിന്ദി ബോഡിഗാര്‍ഡില്‍ കരീന പ്രത്യക്ഷപ്പെടുകയെന്ന് ചുരുക്കം. സല്‍മാന്‍ ഖാന്‍ നായകനാവുന്ന ഹിന്ദി പതിപ്പിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്. ഇതിന് പിന്നാലെ ബോഡിഗാര്‍ഡിന്റെ നാലാംപതിപ്പുമായി സിദ്ദിഖ് തെലുങ്കിലേക്ക് നീങ്ങും.

English summary
Director Siddique had written the heroine character as a very simple, upright and classy girl which gave Nayanthara a totally de-glam image. But when the same role was done by Asin in Kaavalan, the character suffered big time as Asin went overboard with her costumes and body language

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam