»   » കാജല്‍ ഭര്‍ത്താവിനെ മറാത്തി പഠിപ്പിക്കുന്നു

കാജല്‍ ഭര്‍ത്താവിനെ മറാത്തി പഠിപ്പിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Kajol-Ajay
ബോളിവുഡിലെ മാതൃകാ ദമ്പതികളിള്‍പ്പെട്ടവരാണ് അജയ് ദേവ്ഗണും കാജലും. ഇവരുടെ വിവാഹജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി ഇക്കാലംവരെ ഒരു ചെറിയ ഗോസിപ്പുപോലും വന്നിട്ടില്ല.

എന്തിനും ഏതിനും ഇവര്‍ അന്യോന്യം സപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടുപേരും ഏറെ ഉത്തരവാദിത്തത്തോടെ കരിയര്‍ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്നു.

അജയെക്കുറിച്ച് പറയുകയാണെങ്കില്‍ ശരിയ്ക്കും ഭാഗ്യവാനാണ് കാരണം കാജലിനെപ്പോലെയൊരു ഭാര്യയെ കിട്ടി എന്നതുതന്നെ. ഇപ്പോഴിതാ അജയയ്ക്കുവേണ്ടി ഒരു ട്യൂഷന്‍ ടീച്ചറുടെ റോളും ഏറ്റെടുത്തിരിക്കുകയാണ് കാജല്‍.

പുതിയ ചിത്രമായ സിംഗത്തില്‍ മറാത്തി പൊലീസ് ഓഫീസറായിട്ടാണ് അജയ് അഭിനയിക്കുന്നത്. മറാത്തി സംസാരിക്കാന്‍ ഭര്‍ത്താവ് ബുദ്ധിമുട്ടുന്നതുകണ്ടാണ് പാതി മറാത്തിയായ കാജല്‍ ഒടുക്കം ടീച്ചറാകാന്‍ തീരുമാനിച്ചത്. പാതി മറാത്തിയായ കാജല്‍ ഇപ്പോള്‍ അജയ് യെ മറാത്തി പഠിപ്പിക്കുകയാണ്.

പഠനം തുടങ്ങിയതിന്റെ മെച്ചം അജയ് പറയുന്ന മറാത്തി ഭാഷയില്‍ കാണാനുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇപ്പോള്‍ മറാത്തിയിലെ നെടുങ്കന്‍ ഡയലോഗുകളൊക്കെ ഇപ്പോള്‍ അജയ് മണി മണിയായിട്ടാണത്രേ പറയുന്നത്. എന്തായാലും കാജലിന്റെ ഭാര്യാറോള്‍ കൊള്ളാം അല്ലേ.

English summary
Rohit Shetty’s Singham has been generating a huge buzz everywhere, especially the dialogues of the film. And for lead actor Ajay Devgn’s perfect diction in the film, the credit may very well go to wife Kajol

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam