»   »  ജോണിന് കല്യാണം വേണം

ജോണിന് കല്യാണം വേണം

Posted By:
Subscribe to Filmibeat Malayalam
John Abraham
ബിപാഷ ബസുവിന്റേയും ജോണ്‍ എബ്രഹാമിന്റേയും നീണ്ട കാലത്തെ പ്രണയത്തിന് തിരശ്ശീല വീണത് ബി ടൗണ്‍ പാപ്പരാസികള്‍ നന്നായി ആഘോഷിച്ചു. ഇരുവരും തമ്മില്‍ പിരിഞ്ഞെങ്കിലും ജോണിന് ഇന്നും ബിപ്‌സിനോട് ബഹുമാനം തന്നെ.

ബിപാഷയും ഞാനും പ്രണയത്തിലായിരുന്നപ്പോള്‍ പരസ്പരം ബഹുമാനിച്ചിരുന്നു. ഇപ്പോള്‍ പിരിഞ്ഞെങ്കിലും അതേ ബഹുമാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു-ജോണ്‍ പറയുന്നു.

എന്നാല്‍ ജീവിതത്തില്‍ നഷ്ടപ്പെട്ടതിനെയോര്‍ത്ത് കണ്ണീരൊഴുക്കിയിരിക്കുന്നത് മണ്ടത്തരമാണെന്ന് ജോണിന് അറിയാം. അതിനാല്‍ ഉടന്‍ തന്നെ കല്യാണം കഴിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ജോണ്‍ പറയുന്നു. ഒരു പ്രണയം അവസാനിച്ചെന്നു കരുതി ഇനി തന്റെ ജീവിതത്തില്‍ പ്രണയം ഉണ്ടാകില്ലെന്ന് ഉറപ്പിയ്‌ക്കേണ്ടെന്നും ജോണ്‍ പറഞ്ഞു. ഇനിയും ഗോസിപ്പുകള്‍ക്ക് പഞ്ഞമുണ്ടാകില്ലെന്ന് ചുരുക്കം.

English summary
A lot of things have changed in the life of John Abraham. He has not only developed his meso-ectomorph body for Nishikant Kamath's next film Force, but also looking forward to a fresh new beginning with films like Shootout At Wadala and Desi Boyz.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam