»   » സഞ്ജയ് ദത്തിന് വാറന്റ്

സഞ്ജയ് ദത്തിന് വാറന്റ്

Posted By:
Subscribe to Filmibeat Malayalam
Sanjay Dutt
ലഖ്‌നൊ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് ബോളിവുഡ് നടന്‍ സഞ്ജയ്ദത്തിനെതിരേ പ്രാദേശിക കോടതി വാറന്റ് പുറപ്പെടുവിച്ചു.

2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അര്‍ഷദ് ജമാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രകോപനപരമായി സാമുദായിക പരാമര്‍ശം നടത്തി എന്നതിനാണ് വാറന്റ്. ജാമ്യം ലഭിയ്ക്കാവുന്ന വാറന്റാണ് കോടതി പുറപ്പെടുവിച്ചിരിയ്ക്കുന്നത്.

1993 സ്‌ഫോടനക്കേസില്‍ ആയുധ നിയമപ്രകാരം തടവുശിക്ഷ അനുഭവിക്കുമ്പോള്‍ താന്‍ ഒരു മുസ്ലീം സ്ത്രീയുടെ മകനായതിനാല്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് സഞ്ജയ് യോഗത്തില്‍ സംസാരിച്ചത് വിവാദമായിരുന്നു. കേസ് മെയ് 28ന് വീണ്ടും പരിഗണിയ്ക്കും.

English summary
A bailable warrant has been issued against actor Sanjay Dutt by a local court for allegedly violating the model code of conduct by making communal remarks in an election rally during the 2009 Lok Sabha elections.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam