»   » മലയാളത്തിലേയ്ക്കില്ലെന്ന് ജനീലിയ

മലയാളത്തിലേയ്ക്കില്ലെന്ന് ജനീലിയ

Posted By:
Subscribe to Filmibeat Malayalam
Genelia
തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന ജനീലിയയ്ക്ക് പക്ഷേ മലയാളത്തിലിനി ഒരു ചിത്രം ചെയ്യാന്‍ താത്പര്യമില്ല. ഉറുമി എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്കുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ ജനീലിയ ഉറുമിയ്ക്കു ശേഷം തന്നെ തേടി ഒട്ടേറെ മലയാളം ചിത്രങ്ങളെത്തിയെന്ന് വെളിപ്പെടുത്തി. എന്നാല്‍ എല്ലാ ഓഫറും ഞാന്‍ നിരസിച്ചു. കാരണം പല സിനിമാഇന്‍ഡസ്ട്രികളില്‍ അഭിനയിക്കുക എന്നത് വലിയ റിസ്‌കാണ്- ജനീലിയ പറയുന്നു.

തമിഴ് ചിത്രമായ വേലായുധത്തിലും കാക്ക കാക്കയുടെ ഹിന്ദി പതിപ്പിലുമാണ് ഇപ്പോള്‍ ജനീലിയ അഭിനയിക്കുന്നത്. വേലായുധത്തില്‍ ഒരു ജേര്‍ണലിസ്റ്റിന്റെ റോളിലാണ് ജനീലിയ എത്തുന്നതെങ്കില്‍ കാക്ക കാക്കയില്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകയാണ് താരം. തമിഴില്‍ ജ്യോതിക ചെയ്ത ടീച്ചര്‍ കഥാപാത്രത്തെ ഹിന്ദിയില്‍ സോഷ്യല്‍ വര്‍ക്കര്‍ ആക്കി മാറ്റുകയായിരുന്നു-ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജനീലിയ പറഞ്ഞു.

English summary
Already a popular actress in Tamil, Telugu and Hindi film industries, Genelia made her debut in Malayalam with the critically acclaimed Urumi, which fetched her rich rewards.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam