»   » ദീപിക-രണ്‍ഭീര്‍ ബന്ധത്തില്‍ അമ്മയ്‌ക്ക്‌ സംശയം

ദീപിക-രണ്‍ഭീര്‍ ബന്ധത്തില്‍ അമ്മയ്‌ക്ക്‌ സംശയം

Subscribe to Filmibeat Malayalam
Deepika With Ranbeer
കുറച്ചു ദിവസങ്ങളായി വലിയ തടസ്സങ്ങളും ഗോസിപ്പുകളുമൊന്നുമില്ലാതെ മുന്നോട്ടുപോവുകയായിരുന്നു രണ്‍ഭീര്‍-ദീപിക പ്രണയം. എന്നാല്‍ ഇപ്പോഴിതാ പ്രശ്‌നങ്ങളും ഊഹാപോഹങ്ങളും വീണ്ടും തുടങ്ങിക്കഴിഞ്ഞു.

രണ്‍ഭീറിന്റെ അമ്മ നീതു സിങാണ്‌ ഇവരുടെ ബന്ധത്തില്‍ ഇഷ്ടക്കേട്‌ പ്രകടിപ്പിച്ചുകൊണ്ട്‌ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കമിട്ടിരിക്കുന്നത്‌. ദീപിക രണ്‍ഭീറിന്റെ ജീവിതത്തിലെ ഒരു കാമുകി മാത്രമാണെന്നും ഇവര്‍ ഈ ബന്ധത്തില്‍ തുടരുമോയെന്നത്‌ കാത്തിരുന്ന്‌ കാണാമെന്നുമാണ്‌ നീതു പറയുന്നത്‌.

മാത്രമല്ല ഇരുവര്‍ക്കും വിവാഹത്തെക്കുറിച്ച്‌ തീരുമാനമൊന്നുമെടുക്കാനുള്ള പ്രായമായില്ലെന്നും അവര്‍ പറയുന്നു. ദീപകയെ നീതുവിന്‌ പണ്ടേ ഇഷ്ടമല്ലത്രേ. ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്‌ക്കുന്നതിന്‌ മുമ്പേതന്നെ മൊട്ടിട്ട ഇവരുടെ പ്രണയം ആദ്യം കരിഞ്ഞത്‌ ഈ ഇഷ്ടക്കേടുകൊണ്ടാണ്‌.

എന്നാല്‍ ബോളിവുഡിലെ രംഗപ്രവേശം കഴിഞ്ഞപ്പോള്‍ രണ്ടുപേരും വീണ്ടും അടുക്കുകയായിരുന്നു. നീതുവിന്‌ അനില്‍ കപൂറിന്റെ മകള്‍ സോനത്തെയാണത്രേ മരുമകളാക്കാന്‍ താല്‍പര്യം. കാരണം സോനത്തെ അവര്‍ക്ക്‌ ചെറുപ്പം മുതലേ അറിയാം.

സാവരിയയില്‍ സോനവും രണ്‍ഭീറും ഒന്നിച്ചഭിനയിച്ചപ്പോള്‍ ഇരുവരും പ്രണയത്തിലാണെന്ന്‌ ഗോസിപ്പുകളുണ്ടായിരുന്നു. സോനത്തിന്റെ കാര്യത്തില്‍ അതേറെക്കുറെ ശരിയുമായിരുന്നു.

എന്നാല്‍ ദീപിക വീണ്ടും കടന്നുവന്നതോടെ രണ്‍ഭീര്‍ സോനത്തോടുള്ള സോഫ്‌റ്റ്‌ കോര്‍ണര്‍ അവസാനിപ്പിക്കുകയായിരുന്നുവത്രേ. എന്തായാലും ഇനി രണ്‍ഭീറിനെത്തന്നെ വിവാഹം ചെയ്‌താലും ദീപികയ്‌ക്ക്‌ ഇങ്ങനെ ഒരു അമ്മായിഅമ്മയുടെ കൂടെ പിടിച്ചുനില്‍ക്കാന്‍ പറ്റുമോയെന്നാണ്‌ ബോളിവുഡില്‍ പലരും ഇപ്പോള്‍ ചോദിക്കുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam