»   » ഐശ്വര്യയും അമീര്‍ ഖാനും ഒന്നിക്കുന്നു

ഐശ്വര്യയും അമീര്‍ ഖാനും ഒന്നിക്കുന്നു

Posted By: Super
Subscribe to Filmibeat Malayalam
Aishwarya and Aamir
ബോളിവുഡിന്റെ പെര്‍ഫക്ഷനിസ്റ്റ് അമീര്‍ ഖാനും ഐശ്വര്യ റായിയും നായികാനായകന്മാരാകുന്നു. പ്രമുഖ സംവിധായകന്‍ ഇംതിയാസ് അലി ഒരുക്കുന്ന ചിത്രത്തിലാണ് ഇവര്‍ ഒരുമിക്കുന്നത്.

ആദ്യം ഈ ചിത്രത്തിലേക്ക് അഭിഷേക് ബച്ചനും ബിപാഷ ബസുവിനെയുമാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് അമീറും ഐശ്വര്യയും ജോഡികളാകുമെന്നാണ്.

പ്രസിദ്ധ ഇംഗ്ലീഷ് എഴുത്തുകാരന്‍ ജെഫ്രി ആര്‍ച്ചേഴ്‌സിന്റെ നോവലിനെ ആടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിലേക്കാണ് അമീറും ഐശ്വര്യയും ഒന്നിക്കുന്നത് നേരത്തെ അമീര്‍ ചിത്രമായ മേള'യില്‍ ഐശ്വര്യ ഒരു അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യയെ ഏറെ ഇഷ്ടപ്പെടുന്ന ആര്‍ച്ചറുടെ ആന്‍ഡ് ദെയര്‍ബൈ ഹാങ്‌സ് എ ടെയ്ന്‍' എന്ന കഥാസമാഹാരത്തിലെ കാസ്റ്റ് ഓഫ്' എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം രൂപപ്പെടുന്നത്.

തന്റെ ബുക്കിന്റെ പ്രചരണാര്‍ത്ഥം 2010 ആദ്യം ആര്‍ച്ചര്‍ ഇന്ത്യയിലെത്തിയിരുന്നു. ഈ വേളയില്‍ ബോളിവുഡ് സിനിമയുടെ ചില നിര്‍മ്മാതാക്കളുമായി തന്റെകഥ സിനിമാക്കുന്നതിനെക്കുറിച്ച് ആര്‍ച്ചസ് സംസാരിക്കുകയും ചെയ്തിരുന്നു.

ഇതില്‍നിന്നാണ് ഇംതിലാസ് അലി കാസ്റ്റ് ഓഫ് തെരഞ്ഞെടുത്തത്. മുംബൈ അടിസ്ഥാനമാക്കിയുള്ള ഒരു ഡ്രസ്സ് ഡിസൈനറായ നിഷ ജംവാള്‍ എന്ന സ്ത്രീയുടെ യഥാര്‍ത്ഥജീവിതമാണ് കാസ്റ്റ് ഓഫ് പറയുന്നത്.

നിഷയായി ഐശ്വര്യയും ഭര്‍ത്താവായി അമീറും അഭിനയിക്കും. വളരെ സംഭവബഹുലവും ദുഃഖപശ്ചാത്തലവുമുള്ളതും കഥയുടെ ഒടുക്കം ശുഭപര്യവസായിയാണ്. ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam