»   » പ്രേതങ്ങള്‍ കാരണം ഉറക്കം നഷ്ടപ്പെട്ടെന്ന് ബിപാഷ

പ്രേതങ്ങള്‍ കാരണം ഉറക്കം നഷ്ടപ്പെട്ടെന്ന് ബിപാഷ

Posted By:
Subscribe to Filmibeat Malayalam

പ്രേതങ്ങളെക്കൊണ്ട് ഉറങ്ങാന്‍ വയ്യാതായെന്ന് ബോളിവുഡ് ഹോട്ടി ബിപാഷ. പുതിയ ചിത്രമായ ആത്മയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട പ്രേതഭവനങ്ങളില്‍ സന്ദര്‍ശനം നടത്തിയതും പ്രേതങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തിലിരുന്നതും കാരണം തന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് ബിപാഷ പറയുന്നത്.

രക്ത്, ഡര്‍നാ സരൂരി ഹേ, രാസ് 1, രാസ് 3 എന്നീ പ്രേതചിത്രങ്ങളില്‍ ബിപാഷയായിരുന്നു നായിക. എന്നാല്‍ ഇപ്പോള്‍ ആത്മയില്‍ താന്‍ നായികയായിരിക്കുന്നത് തീര്‍ത്തും അപ്രേതീക്ഷിതമാണെന്ന് താരം പറയുന്നു.

പ്രേതങ്ങളോടുള്ള പേടികൊണ്ട് വീണ്ടുമിത്തരമൊരു ചിത്രത്തിലഭിനയിക്കേണ്ട എന്ന് വിചാരിച്ചിരുന്ന സമയത്താണത്രേ സംവിധായകന്‍ സുപന്‍ വര്‍മ്മ ആത്മയുടെ തിരക്കഥയുമായി സമീപിച്ചത്. തിരക്കഥ ഇഷ്ടമായതുകൊണ്ട് തനിക്ക് സുപനോട് പറ്റില്ല എന്നു പറയാനായില്ലെന്നും അങ്ങനെ വീണ്ടുമൊരു കിടിലന്‍ പ്രേതചിത്രത്തിന്റെ കൂടി ഭാഗമാകുകയായിരുന്നുവെന്നും ബിപാഷ പറയുന്നു.

ഏറെ അഭിനയസാധ്യതയുള്ള കഥാപാത്രത്തെയാണ് ബിപാഷ ഈ ചിത്രത്തിലഭിനയിക്കുന്നത്. രക്തം തണുത്തുറയാന്‍ പോന്ന പ്രേതകഥയാണ് പറയുന്നതെങ്കിലും ഏറെ വികാരസാന്ദ്രമായ രംഗങ്ങളും ചിത്രത്തിലുണ്ട്. മരണമടഞ്ഞ ഭര്‍ത്താവിന്റെ ആത്മാവ് ഒരേയൊരു മകളെക്കൂടി പ്രേതലോകത്തേക്ക് കൂട്ടാന്‍ ശ്രമം നടത്തുന്നുവെന്ന സത്യം തിരിച്ചറിയുന്നതിനെത്തുടര്‍ന്ന് മനസമാധാനം നഷ്ടപ്പെട്ട് പേടിയോടെ കഴിയുന്ന മായ എന്ന വീട്ടമ്മയുടെ റോളിലാണ് ആത്മയില്‍ ബിപാഷയെത്തുന്നത്.

കഹാനിയിലൂടെ ശ്രദ്ധേയനായ നവാസുദ്ദീന്‍ സിദ്ദിഖിയാണ് മായയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ബാലതാരമായ ദോയല്‍ ധവാനാണ് മകളുടെ വേഷത്തില്‍. മാര്‍ച്ച് 22 ന് ആത്മ തീയേറ്ററുകളിലെത്തും.

English summary
Bipasha Basu confesses that the promotional tours of her upcoming film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam