»   » ദിലീപിന്റെ രാമലീല പോലെ വിവാദങ്ങളിലൂടെ വിജയിച്ച ബോളിവുഡ് ചിത്രം; ഖൽനായക്

ദിലീപിന്റെ രാമലീല പോലെ വിവാദങ്ങളിലൂടെ വിജയിച്ച ബോളിവുഡ് ചിത്രം; ഖൽനായക്

Posted By: SANDEEP SANTOSH
Subscribe to Filmibeat Malayalam

വിവാദങ്ങൾ ഒരു തരത്തിൽ ഫ്രീയായി കിട്ടുന്ന പബ്ലിസിറ്റിയാണ്. ഒരു സാധാരണ ചിത്രമായി പ്രേക്ഷകരിലേക്ക് എത്തേണ്ടിയിരുന്ന പല സിനിമകളും വിവാദങ്ങളിലൂടെ ലഭിച്ച പ്രത്യേക പരിഗണനയിൽ പ്രതീക്ഷിച്ചതിലുപരി വിജയം നേടിയ ചരിത്രങ്ങൾ നിരവധിയുണ്ട്.
ചിലരാകട്ടെ തങ്ങളുടെ സിനിമയ്ക്ക് നല്ല പ്രചാരം ലഭിക്കുന്നതിനായി മനപൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

Sridevi: ശ്രീദേവി അവസാനമായി ആവശ്യപ്പെട്ട കാര്യം സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ലെന്ന് റാണി മുഖര്‍ജി!

രാമലീലയുടെ വിജയം

നടൻ ദിലീപിനെതിരെ ഉയർന്ന ആരോപണവും, താരത്തിന്റെ അറസ്റ്റും, ജയിൽവാസവുമെല്ലാം കേരളക്കരയ്ക്കു അകത്തും, പുറത്തും വൻ ചർച്ചാ വിഷയമായിരുന്നു. നടന്റെ ജയിൽവാസ സമയത്ത് റിലീസ് ചെയ്ത രാമലീല എന്ന ചിത്രം പ്രക്ഷോഭങ്ങളെ നേരിട്ടു കൊണ്ട് നടന്റെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച വിജയചിത്രമായി മാറിയതാണ് പിന്നീട് നമ്മൾ കണ്ടത്.
ചിത്രത്തിന്റെ റിലീസിനു മുൻമ്പിറങ്ങിയ പോസ്റ്ററുകളിലേയും, ട്രെയിലറിലേയും ചില ഘടകങ്ങൾക്ക് നടന്റെ വ്യക്തി ജീവിതവുമായി സാമ്യമുണ്ടായത് പ്രേക്ഷകർക്ക് സിനിമ കാണാനുള്ള ആകാംഷ വർദ്ധിക്കുന്നതിന് കാരണമായിരുന്നു. അങ്ങനെ വലിയൊരളവിൽ ജനം തീയറ്ററുകളിലേക്കെത്തിയത് രാമലീല എന്ന സിനിമയുടെ വിജയത്തിന്റെ ആക്കം കൂട്ടി. ഒരു പക്ഷെ നടന്റെ ജയിൽവാസത്തിനൊക്കെ മുൻപ് ചിത്രം റിലീസ് ചെയ്തിരുന്നുവെങ്കിൽ ഒരു സാധാരണ വിജയത്തിലൊതുങ്ങുമായിരുന്നു രാമലീല.

രാമലീലയ്ക്ക് സംഭവിച്ചതു പോലെ ബോളിവുഡിലും!

വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ഹിന്ദി ചിത്രം ഖൽനായക്കിന്റെ വിജയത്തിനു പിന്നിലും ചില വിവാദങ്ങൾ ഉണ്ടായിരുന്നു. ദിലീപിന്റെ ജീവിതത്തിൽ രാമലീല എന്ന ചിത്രം ബന്ധപ്പെട്ടിരിക്കുന്നതു പോലെ തന്നെയാണ് നടൻ സഞ്ജയ് ദത്തിന്റെ ജീവിതത്തിൽ ഖൽനായക് എന്ന ചിത്രത്തിന്റെ സ്ഥാനവും.
1993 ജൂൺ 15ന് റിലീസ് ചെയ്ത ഖൽനായക് എന്ന ചിത്രത്തെക്കുറിച്ചും ഈ സഞ്ചയ് ദത്ത് ചിത്രത്തിന് ദിലീപിന്റെ രാമലീലയുമായി എന്ത് സാമ്യമാണുള്ളതെന്നും നോക്കാം...

ഖൽനായക് (പ്രതിനായകൻ)

സഞ്ചയ് ദത്ത്, ജാക്കി ഷ്റോഫ്, മാധുരി ദീക്ഷിത്, അനുപം ഖേർ, രാഖി, രമ്യ കൃഷ്ണൻ തുടങ്ങിയ താരങ്ങൾ അഭിനയിച്ച ആക്ഷൻ ത്രില്ലർ ചിത്രം ഖൽനായക് നിർമ്മിച്ചതും സംവിധാനം ചെയ്തതും സുഭാഷ് ഘായിയാണ്. ബല്ലു എന്ന ക്രിമിനൽ ജയിൽ ചാടിപ്പോകുന്നതും, രാം സക്സേന എന്ന പോലീസ് ഇൻസ്പെക്ടറും അയാളുടെ പ്രതിശ്രുത വധു ഇൻസ്പെക്ടർ ഗംഗയും ബല്ലുവിനെ വീണ്ടും പിടികൂടാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിൽ ബല്ലു എന്ന ക്രിമിനലായാണ് സഞ്ജയ് ദത്ത് അഭിനയിച്ചത്. രാം സക്സേനയായി ജാക്കി ഷ്റോഫും, ഗംഗയായി മാധുരി ദീക്ഷിതും അഭിനയിച്ചു.

സഞ്ജയ് ദത്തിന്റേ കഥാപാത്രം

നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രമായിരുന്നു സഞ്ജയ് ദത്തിന്റേത്. സാഹചര്യങ്ങൾ കൊണ്ട് തെറ്റിന്റെ വഴിയിലേക്ക് പോകുന്ന ബല്ലു എന്ന കഥാപാത്രത്തെ ക്രൂരനായി തോന്നുമെങ്കിലും അയാളുടെ ഉള്ളിലെ നന്മ പ്രേക്ഷകന് പല രംഗങ്ങളിലും ബോധ്യപ്പെടുന്നുണ്ട്. സിനിമയുടെ അവസാന രംഗത്ത് ഗംഗ എന്ന കഥാപാത്രത്തിന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുന്നതിനായി ബല്ലു സ്വയം കീഴടങ്ങുന്നതിലൂടെ എല്ലാ പ്രതിനായകനിലും ഒരു നായകനുണ്ടെന്ന് സിനിമയിലൂടെ സംവിധായകൻ വ്യക്തമാക്കുന്നു.

‘ചോളി കെ പീച്ചെ ക്യാ ഹെ’? !

വൻ തരംഗം സൃഷ്ടിച്ച ഗാനമാണ് ഖൽനായക്കിലെ ‘ചോളി കെ പീച്ചെ'എന്നു തുടങ്ങുന്നത്. ഗാനം സൂപ്പർ ഹിറ്റായി മാറിയതിനൊപ്പം വിവാദവുമായി. ദ്വയാർത്ഥ പ്രയോഗമെന്നു തോന്നുന്ന ഗാനത്തിന്റെ ആദ്യ രണ്ട് വരികളാണ് വിവാദത്തിന് കാരണമായത്. സിനിമയിൽ നിന്നും, കാസറ്റുകളിൽ നിന്നുമെല്ലാം ഗാനം നിരോധിച്ചിരുന്നു. പക്ഷെ ഗാനത്തിനു ലഭിച്ച പ്രേക്ഷകപ്രീതിയാൽ ഗാനം വീണ്ടും ഉൾപ്പെടുത്തുകയായിരുന്നു. ചിത്രത്തിലെ ‘നായക് നഹി ഖൽ നായക് ഹും മെ' - എന്ന ഗാനവും വളരെ ശ്രദ്ധേയമാണ്. ഇരു ഗാനങ്ങളുടേയും രണ്ട് വ്യത്യസ്ത വെർഷനുകൾ ചിത്രത്തിലുപയോഗിച്ചിട്ടുണ്ട്. ലക്ഷ്മികാന്ത് - പ്യാരേലാൽ കൂട്ടുകെട്ടിലാണ് ഈ ഹിറ്റു ഗാനങ്ങൾ പിറന്നത്.

ഖൽനായിക്കായി ആമിർ ഖാൻ ?

ചിത്രത്തിലെ സഞ്ജയ് ദത്തവതരിപ്പിച്ച വേഷത്തിലേക്ക് ആദ്യം അനിൽ കപൂറിനേയും പരിഗണിച്ചിരുന്നു,അതുപോലെ ചിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളിലൊന്നിലേക്ക് ആമിർ ഖാനെ ക്ഷണിച്ചപ്പോൾ അദ്ദേഹവും ബല്ലു എന്ന നെഗറ്റീവ് വേഷമാണ് തിരഞ്ഞെടുത്തത്. പക്ഷെ ആമിർ ഖാനെ നെഗറ്റീവ് കഥാപാത്രമായി അവതരിപ്പിക്കാൻ സംവിധായകൻ സുഭാഷ് ഘായി തയ്യാറല്ലായിരുന്നു.

ദത്ത് ജയിലിലായ ശേഷം ചിത്രം റിലീസ് ചെയ്തപ്പോൾ

ഇന്ത്യന്‍ സിനിമകണ്ട മികച്ച പ്രതിഭകളായ സുനില്‍ ദത്തിന്‍റെയും,നര്‍ഗ്ഗീസ് ദത്തിന്റേയും മകനായ സഞ്ജയ് ദത്ത് ആ പേരിനപ്പുറം സ്വന്തം കഴിവുപയോഗിച്ച് ബോളിവുഡിൽ ഇടം കണ്ടെത്തിയ താരസന്തതികളിലൊരാളാണ്. 1981 ൽ റോക്കി എന്ന ചിത്രത്തിലൂടെ അഭിനയത്തിന് തുടക്കം കുറിച്ച സഞ്ചയ് ദത്തിന്റെ ജീവിതത്തിൽ ഒട്ടേറെ ഉയർച്ച - താഴ്ച്ചകൾ ഉണ്ടായിട്ടുണ്ട്. ഖല്‍ നായക് എന്ന സുഭാഷ് ഘായി ചിത്രത്തിന്‍റെ റിലീസിനായി ആരാധകരും മാധ്യമങ്ങളും കാത്തിരുന്ന സമയത്താണ് ബോംബെ കലാപത്തില്‍ ആയുധങ്ങള്‍ സൂക്ഷിച്ചതിന്‍റെ പേരില്‍ സഞ്ജയ് ദത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. അതിന് ഏകദേശം രണ്ട് മാസത്തിനു ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. ഖല്‍ നായക് റിലീസ് ചെയ്ത് ഇന്ത്യയൊട്ടാകെ വമ്പന്‍ വിജയം ആഘോഷിച്ചപ്പോള്‍ സഞ്ജയ് ദത്ത് ജയിലഴികൾക്കുള്ളിലായിരുന്നു.

സിനിമയുടെ ക്ലൈമാക്സിലും

ഖൽ നായക് സിനിമയുടെ ക്ലൈമാക്സിലും സഞ്ജയ് ദത്ത് ജയിലിലേക്ക് പോകുന്നതായാണുള്ളത്.സിനിമയിലെ പാട്ടും, സഞ്ജയ് ദത്തിന്റെ അറസ്റ്റുമെല്ലാം വളരെയേറെ ശ്രദ്ധ ഖൽ നായക്കിനു ലഭിക്കാൻ കാരണമായിരുന്നു. അതുകൊണ്ടു കൂടിയാണ് ചിത്രം സൂപ്പർ ഹിറ്റായി മാറിയത്.

'മോഹൻലാൽ' സിനിമയിലെ ഗാനരംഗം പുറത്ത്, റീമിക്സ് ഗാനത്തോടൊപ്പം മഞ്ജുവും കൂട്ടരും...

English summary
about bollywood movie khalnayak's success

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X