»   » യെദില്‍ ഹെ മുഷ്‌ക്കിലില്‍ നിന്നും ഒഴിവാക്കിയ ഗാനം ചിത്രത്തേക്കാള്‍ മികച്ചത് ? ഗാന രംഗം കാണൂ.

യെദില്‍ ഹെ മുഷ്‌ക്കിലില്‍ നിന്നും ഒഴിവാക്കിയ ഗാനം ചിത്രത്തേക്കാള്‍ മികച്ചത് ? ഗാന രംഗം കാണൂ.

Posted By: Pratheeksha
Subscribe to Filmibeat Malayalam

കരണ്‍ ജോഹര്‍ ചിത്രം യെ ദില്‍ ഹെ മുഷ്‌ക്കിലില്‍ നിന്നും ഒഴിവാക്കിയ ഗാനം പുറത്തു വിട്ടപ്പോള്‍ ഗാനം ചിത്രത്തേക്കാള്‍ മികച്ചതെന്ന് അഭിപ്രായം. രണ്‍ബീര്‍ കപൂറും അനുഷ്‌ക്ക ശര്‍മ്മയും അഭിനയിച്ച ഗാനമാണ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയത്. പാരീസിലെ ഈഫര്‍ ടവറിനു സമീപത്തു നിന്നും ചിത്രീകരിച്ച ഗാനമാണിത്.

ചിത്രത്തില്‍ നിന്നും ഒഴിവാക്കിയ ഗാനംയൂ ട്യൂബില്‍ ഇതിനകം  ഒട്ടേറെ പേരാണ് കണ്ടത്. ആന്‍ ഈവനിങ് ഇന്‍ പാരീസ് എന്ന പഴയ ബോളിവുഡ് ചിത്രത്തില്‍ ഷമ്മി കപൂര്‍ അഭിനയിച്ച ഗാനമാണ് ഈ ചിത്രത്തിലും പുതുമകളോടെ ചിത്രീകരിച്ചിരുന്നത്. ഷമ്മി കപൂര്‍ മാജിക് ഇതേ ഗാനത്തിലും പകര്‍ത്താനുളള ശ്രമമാണ് രണ്‍ബീര്‍ നടത്തിയിരിക്കുന്നത്.

Read more:യെ ദില്‍ ഹെ മുശ്ക്കില്‍ 10 ദിവസം കൊണ്ട് നേടിയത് 206.84 കോടി! ചിത്രത്തെ സഹായിച്ചത് വിവാദങ്ങള്‍?

rn-08-14

മുഹമ്മദ് റഫി ആലപിച്ച ഗാനമാണിത്. മുഹമ്മദ് റഫി പാടുകയല്ല, കരയുകയാണ് എന്ന് സിനിമയില്‍ നായിക അനുഷ്‌ക ശര്‍മ രണ്‍ബീര്‍ കപൂറിനോട് പറയുന്ന ഡയലോഗ് റഫി കുടുംബത്തെ ചൊടിപ്പിച്ചിരുന്നു. ഇത്തരമൊരു ഡയലോഗ് സിനിമയില്‍ ഉള്‍ക്കൊള്ളിക്കരുതായിരുന്നെന്നും ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പങ്കജ് നിഹലാനിയെ സമീപിക്കുമെന്നും മുഹമ്മദ് റഫിയുടെ മകന്‍ ഷാഹിദ് വ്യക്തമാക്കിയിരുന്നു.

ചിത്രത്തെ കുറിച്ച് അനുകൂലമായും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ ഉയരുമ്പോഴും  10 ദിവസം കൊണ്ട് 200 കോടി കടന്നിരിക്കുകയാണ് ചിത്രം.

English summary
The makers of Ae Dil Hai Mushkil have recently released a deleted song which is 'An Evening In Paris.' All those who wondered where did all the scenes of Ranbir Kapoor and Anushka Sharma near the iconic Eiffel Tower go

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X