»   » ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കില്ല, മധ്യവയസ്‌കയായ ഐശ്വര്യ റായിയുടെ ആരെയും ഞെട്ടിക്കുന്ന ഫോട്ടോസ്

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കില്ല, മധ്യവയസ്‌കയായ ഐശ്വര്യ റായിയുടെ ആരെയും ഞെട്ടിക്കുന്ന ഫോട്ടോസ്

Posted By:
Subscribe to Filmibeat Malayalam

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കില്ല' എന്നെക്കെ പറയാന്‍ കഴിയുന്നത് ഐശ്വര്യ റായിയെ പോലെയുള്ളവരെ കാണുമ്പോളാണ്. 43 വയസ് കഴിഞ്ഞിട്ടും പതിനെട്ട് വയസുകാരിയെ പോലെ തിളങ്ങാന്‍ കഴിയുന്നതാണ് ഒരു നടിയെ സംബന്ധിച്ചിടത്തോളം വലിയ കാര്യം. ഇന്ത്യയില്‍ ഒരു ആണ്‍കുട്ടിയോട് ആരെ പോലെയുള്ള പെണ്‍കുട്ടിയെ നിനക്ക് വേണം എന്ന് ചോദിച്ചാല്‍ ഐശ്വര്യ റായിയെ പോലെയുള്ള കുട്ടിയെ വേണം എന്നേ പറയു. അത്രയധികം ജനമനസുകള്‍ കീഴടക്കാന്‍ ഐശ്വര്യയുടെ സൗന്ദര്യത്തിന് കഴിഞ്ഞിരുന്നു.

കാന്‍ ഫിലിം ഫെസ്റ്റിവലിലെത്തിയ ഐശ്വര്യ റായിയെ കണ്ട് എല്ലാവരും ഒന്ന് ഞെ്ട്ടി, സിന്‍ഡ്രല്ലയെ പോലെ തിളങ്ങിയാണ് നടി റെഡ് കാര്‍പ്പെറ്റിലുടെ നടന്ന് നീങ്ങിയത്. ഐശ്വര്യയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

പാവക്കുട്ടിയായി ഐശ്വര്യ

കാന്‍ ഫിലിം ഫെസ്റ്റിവലിലെത്തിയ ഐശ്വര്യ മനോഹരിയായി തന്നെയാണ് റെഡ് കാര്‍പെറ്റിലുടെ നടന്നു നീങ്ങിയത്. ഇത്തവണ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു ഐശ്വര്യ എത്തിയിരുന്നത്.

ഡിസൈനറുടെ മിടുക്ക്

ലോകസുന്ദരി മനോഹരിയായി എത്തിക്കുന്നതിന് പിന്നില്‍ ശക്തമായ മറ്റൊരു കരങ്ങളുണ്ടായിരുന്നു. അതാണ് മൈക്കള്‍ സിനോ എന്ന ഡിസൈനറാണ് ഐശ്വര്യയുടെ മനോഹരമായ വസ്ത്രം നിര്‍മ്മിച്ചതിന് പിന്നില്‍.

സിന്‍ഡ്രല്ലയായി ഐശ്വര്യ

ഡിസ്‌നിയുടെ കഥാപാത്രങ്ങളിലൊന്നായ സിന്‍ഡ്രല്ലയെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഐശ്വര്യയുടെ വേഷം. പറന്ന് നില്‍ക്കുന്ന തരത്തില്‍ നിര്‍മ്മിച്ച വസ്ത്രത്തിന് ഇളം നീല നിറമായിരുന്നു.

15 വയസില്‍ തുടങ്ങി 43 വയസിലും

ഐശ്വര്യ റായി തന്റെ 15-ാമത്തെ വയസിലാണ് ആദ്യമായി കാന്‍ ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പെറ്റിലുടെ ആദ്യമായി നടന്ന് നീങ്ങിയത്. ഇന്നിപ്പം 43 വയസ് കഴിഞ്ഞിട്ടും ആരെയും ആകര്‍ഷിക്കുന്ന ലുക്കില്‍ തന്നെയാണ് ലോകസുന്ദരി എത്തി നില്‍ക്കുന്നത്.

ഇന്ത്യയുടെ അഭിമാനമായി ഐശ്വര്യ

ഇന്ത്യന്‍ സുന്ദരിമാരുടെ അഭിമാനമാണ് ഐശ്വര്യ റായി. അഞ്ചു വയസുകാരിയായ മകളുണ്ടെങ്കിലും ആ സൗന്ദര്യത്തിന് ഇന്നും മാറ്റം ഒന്നും വന്നിട്ടില്ല. പ്രസവനാന്തരം തടി കൂടിയിരുന്നെങ്കിലും അതിനെ മറികടന്നിരിക്കുകയാണ്.

കാന്‍ വേദിയിലെ നിറ സാന്നിധ്യം

കാന്‍ വേദിയില്‍ പലരും വന്ന പോയെങ്കിലും ഐശ്വര്യ റായി ഉണ്ടാക്കിയ അത്ഭുത നിമിഷങ്ങള്‍ മറ്റാര്‍ക്കും ഉണ്ടാക്കാന്‍ കഴിയില്ല.

മുഖത്ത് വിരിയുന്ന പുഞ്ചിരി

റെഡ് കാര്‍പെറ്റിലുടെ നടന്നു നീങ്ങിയ ഐശ്വര്യയുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയും വേദിയെ പൂര്‍ണതയാക്കുന്നതിനുള്ള എല്ലാം ഐശ്വര്യയുടെ കൈയില്‍ ഭദ്രമായിരുന്നു.

English summary
Aishwarya Rai Bachchan Turns Cinderella, Walks The Red Carpet For Cannes Like A Queen!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X