»   » ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാനൊരുങ്ങി ഐശ്വര്യ റായി, നക്ഷത്ര കണ്ണുള്ള സുന്ദരിയുടെ പുതിയ സിനിമ ഇതാ

ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാനൊരുങ്ങി ഐശ്വര്യ റായി, നക്ഷത്ര കണ്ണുള്ള സുന്ദരിയുടെ പുതിയ സിനിമ ഇതാ

Posted By:
Subscribe to Filmibeat Malayalam

വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും മകള്‍ വലുതായതിന് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് വിശ്വ സുന്ദരി ഐശ്വര്യ റായി. ഈ വര്‍ഷം ഫന്നി ഖാന്‍ എന്ന സിനിമയാണ് ഇപ്പോള്‍ ഐശ്വര്യ നായികയായി അഭിനയിക്കുന്ന പുതിയ സിനിമ. അടുത്ത വര്‍ഷമാണ് സിനിമ റിലീസിനെത്താന്‍ പോവുന്നത്.

ബോളിവുഡ് സിനിമകള്‍ക്ക് ഒപ്പമെത്താന്‍ കഴിഞ്ഞില്ല, 2017 ല്‍ ബോക്‌സ് ഓഫീസിനെ വിറപ്പിച്ചത് ബാഹുബലി തന്നെ

ഫന്നി ഖാന് ശേഷം ഐശ്വര്യ നായികയായി അഭിനയിക്കാന്‍ പോവുന്ന സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ നടി ഇരട്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ കൂടുതല്‍ വിശേഷങ്ങളിങ്ങനെയാണ്...

ഇരട്ട കഥാപാത്രങ്ങള്‍

2018 ല്‍ ഐശ്വര്യ റായിയുടെ സിനിമകളെല്ലാം ഞെട്ടിക്കുന്നതായിരിക്കും. അതിനിടെ ഐശ്വര്യ നായികയാവുന്ന പുതിയ സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ വന്നിരിക്കുകയാണ്. ചിത്രത്തില്‍ ഇരട്ട കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് സിനിമകള്‍

2018 ല്‍ ഐശ്വര്യ നായികയായി അഭിനയിക്കുന്നത് മൂന്ന് സിനിമകളിലാണ്. ഫന്നി ഖാന്‍ എന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. പിന്നാലെ റാത് ഔര്‍ ദിന്‍, ഡബിള്‍ റോള്‍ ത്രില്ലര്‍ എന്നീ സിനിമകളാണ് മറ്റ് സിനിമകള്‍.

റാത് ഔര്‍ ദിന്‍

നാഗരീസ് നായികയായി അഭിനയിച്ച സിനിമയായിരുന്നു റാത് ഔര്‍ ദിന്‍. 1967 ല്‍ റിലീസ് ചെയ്ത സിനിമയുടെ റീമേക്കായിട്ടാണ് പുതിയ സിനിമ വരാന്‍ പോവുന്നത്. ചിത്രത്തില്‍ ഐശ്വര്യയാണ് നായികയാവുന്നത്.

സമ്മതം കിട്ടി


സിനിമ എടുക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യം നടന്‍ സഞ്ജയ് ദത്തുമായി സംസാരിച്ചിരിക്കുകയാണെന്നും അദ്ദേഹം അതിനുള്ള അനുമതി നല്‍കിയതായും പേരന്ന അറോറ വ്യക്തമാക്കിയിരിക്കുകയാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് താന്‍ തയ്യാറണെന്ന് ഐശ്വര്യ വ്യക്തമാക്കിയിരിക്കുകയാണ്.

ഐശ്വര്യയുടെ ഇരട്ടകഥാപാത്രങ്ങള്‍

മുമ്പ് ജീന്‍സ് എന്ന സിനിമയിലും ഐശ്വര്യ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 1998 ല്‍ റിലീസ് ചെയ്ത സിനിമ എസ് ശങ്കറായിരുന്നു സംവിധാനം ചെയ്തിരുന്നത്. പ്രശാന്തായിരുന്നു നായകന്‍.

ഫന്നി ഖാന്‍


രാജ്കുമാര്‍ റാവുവും ഐശ്വര്യ റായിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ഫന്നെ ഖാന്‍. ചിത്രത്തില്‍ അനില്‍ കപൂറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
Aishwarya Rai To Be Seen In A Double Role In 2018!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X