»   » ആ 15 മിനിറ്റില്‍ ആഷിനു സംഭവിച്ചത് എന്തായിരുന്നു

ആ 15 മിനിറ്റില്‍ ആഷിനു സംഭവിച്ചത് എന്തായിരുന്നു

Posted By:
Subscribe to Filmibeat Malayalam

മടങ്ങി വരവിന് ഒരുങ്ങുന്ന ഐശ്വര്യ ബച്ചന്‍ ജസ്ബയ്ക്ക് ശേഷം ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുക.

ചിത്രത്തിനായി സമ്മതം മൂളാന്‍ ആഷിന് അധിക സമയം വേണ്ടി വന്നില്ലത്രെ. ആഷിനെ സമീപിച്ച് 15 മിനിറ്റിനുള്ളില്‍ തന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ ആഷ് സമ്മതമറിയിച്ചെന്ന് സംവിധായകന്‍ ഒമംഗ് കുമാര്‍ അറിയിച്ചു.

aiswarya-rai.jpg

ചിത്രത്തി വേണ്ടി ഒമംഗ് കുമാര്‍ നേരിട്ട് ആഷിനെ സമീപിക്കുകയായിരുന്നു..ഇന്ത്യന്‍ സൈന്യത്തെ നാളുകളായി സഹായിച്ച സറബ്ജിത് സിങ് എന്ന കര്‍ഷകന്റെ കഥപറയുന്ന ചിത്രമാണ് ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ സറബ്ജിത്തിന്റെ സഹോദരിയുടെ വേഷമാണ് ആഷ് കൈകാര്യം ചെയ്യുക. സരബ്ജിത്ത് എന്ന് പേരിട്ട സിനിമയില്‍ ടൈറ്റില്‍ റോള്‍ കൈകാര്യം ചെയ്യുന്നത് രണ്‍ദീപ് ഹൂഡയാണ്

English summary
'Mary Kom' director Omung Kumar says convincing Aishwarya Rai Bachchan to do his biopic on Sarabjit Singh was not at all difficult, and she agreed in just 15 minutes.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam