»   » ആരു പറഞ്ഞു ഞാന്‍ കരീന കപൂറുമായി മത്സരിക്കുന്നുവെന്ന്, ആലിയ ഭട്ട്

ആരു പറഞ്ഞു ഞാന്‍ കരീന കപൂറുമായി മത്സരിക്കുന്നുവെന്ന്, ആലിയ ഭട്ട്

Posted By: AkhilaKS
Subscribe to Filmibeat Malayalam

ആലിയ ഭട്ട് ബോളിവുഡില്‍ എത്തിയിട്ട് അധിക നാളൊന്നുമായില്ല. പക്ഷേ കുറഞ്ഞ നാളുക്കൊണ്ട് തന്നെ ബോളിവുഡിന്റെ താര സുന്ദരിമാരുടെ പട്ടികയിലുമെത്തി. അതോടു കൂടി ആലിയയുടെ പേരില്‍ ചില ഗോസിപ്പുകളും പുറത്തിറങ്ങാനും തുടങ്ങി.

ബോളിവുഡിലെ താരസുന്ദരിയായ കരീന കപൂറിനോടാണ് ആലി ഇപ്പോള്‍ മത്സരിക്കുന്നത് എന്നായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ ആലിയ പറയുന്നത് ഇങ്ങനെ അഭിനയത്തില്‍ ഇത്രയും വര്‍ഷത്തെ പരിചയമുള്ള കരീന കപൂറിന് മത്സരിക്കാന്‍ ഒരിക്കലും എനിയ്ക്ക് കഴിയില്ല. താര സുന്ദരിയായ കരീനയ്‌ക്കൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ സന്തോഷമാണ് എനിയ്ക്കുള്ളത്. അല്ലാതെ ഈ ഗോസിപ്പുകള്‍ സത്യമല്ല. ആലിയ പറഞ്ഞു.

alia-bahtt

കരീനയ്ക്ക് സിനിമയോടുള്ള ആത്മാര്‍ത്ഥ കൊണ്ടാണ് വ്യത്യസ്ത വേഷങ്ങള്‍ കരീനയെ തേടിയെത്തുന്നത്. എന്റെ കാര്യത്തില്‍ ഞാന്‍ സിനിമയില്‍ എത്തിയിട്ട് അധിക കാലമൊന്നുമായിട്ടില്ല. അതുക്കൊണ്ട് തന്നെ കാര്യങ്ങളൊക്കെ പഠിച്ച് വരുന്നതെയുള്ളുവെന്നും ആലിയ പറഞ്ഞു.

വികാസ് ബഹലിന്റെ ഷാന്ദാര്‍ എന്ന ചിത്രമാണ് ആലിയയുടെതായി അടുത്ത് പുറത്ത് ഇറങ്ങാനിരിക്കുന്ന ചിത്രം. ഒക്ടോബര്‍ 22ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഷാരൂഖിന്റെ നായികയായി ആലിയ എത്തുന്ന പുതിയ ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ ബോളിവുഡില്‍ സംസാരം.

English summary
Alia Bhatt is an Indian actress who appears in Bollywood films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam