»   » 17 വര്‍ഷത്തെ വിവാഹിത ജീവിതത്തിന് ശേഷം മലൈകയും അര്‍ബ്ബാസും വേര്‍പിരിഞ്ഞു

17 വര്‍ഷത്തെ വിവാഹിത ജീവിതത്തിന് ശേഷം മലൈകയും അര്‍ബ്ബാസും വേര്‍പിരിഞ്ഞു

Posted By:
Subscribe to Filmibeat Malayalam

അതേ 17 വര്‍ഷത്തെ വിവാഹിത ജീവിതത്തിന് ശേഷം ബോളിവുഡ് താരങ്ങളായ മലൈകയും അര്‍ബ്ബാസും വേര്‍പിരിഞ്ഞു. വിവാഹമോചനത്തെ കുറിച്ച് ഇരുവര്‍ക്കുമൊന്നും സംസാരിക്കാനില്ലെന്നും, സ്വകാര്യതയെ മാനിക്കണമെന്നും അര്‍ബാസ് പറഞ്ഞു. എന്നാല്‍ വിവാഹമോചനത്തിനുള്ള കാരണവും ഇവര്‍ വെളിപ്പെടുത്തിയില്ല.

ഏറെ നാളായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. മലൈക വിദേശത്തുള്ള ഒരു വ്യവസായിയായി പ്രണയത്തിലായതാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അക്കാര്യത്തെ ഇരുവരും പൂര്‍ണ്ണമായി നിഷേധിച്ചു.

malaika-arbaaz

നേരത്തെ മലൈകയും അര്‍ബ്ബാസും ഒരുമിച്ച് ഒരു ടെലിവിഷന്‍ ഷോ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പിണക്കത്തിന് ശേഷം അര്‍ബ്ബാസ് ഒറ്റയ്ക്കായിരുന്നു ആ പരിപാടി അവതരിപ്പിച്ചിരുന്നത്.

1992ല്‍ ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിങില്‍ വച്ചാണ് മലൈകയും അര്‍ബ്ബാസും കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകെയും അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹിതരാകുകയായിരുന്നു. ഇപ്പോള്‍ 13 വയസുള്ള ഒരു മകനുണ്ട്. അര്‍ഹാന്‍.

English summary
Arbaaz Khan-Malaika Arora separate, request for privacy.
Please Wait while comments are loading...

Malayalam Photos

Go to : More Photos