»   » സംഘട്ടനത്തിനിടെ സണ്ണി ലിയോണിന് പരുക്കേറ്റു

സംഘട്ടനത്തിനിടെ സണ്ണി ലിയോണിന് പരുക്കേറ്റു

Posted By:
Subscribe to Filmibeat Malayalam

നീലച്ചിത്രമേഖലയില്‍ നിന്നെത്തി ബോളിവുഡിന്റെ പുത്തന്‍ സെന്‍സേഷനായി മാറിയ സണ്ണി ലിയോണിന് ഷൂട്ടിങ്ങിനിടെ പരുക്കേറ്റു.

പുതിയ ആക്ഷന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സണ്ണിയ്ക്ക് പരുക്കേറ്റത്. കാര്‍ സ്റ്റണ്ട് സീന്‍ ചിത്രീകരിക്കുന്നതിനിടെ സംഘട്ടന രംഗത്തില്‍ അഭിനയിക്കുന്ന മറ്റൊരാള്‍ കാറുമായി സണ്ണിയുടെ കാറില്‍ ഇടിയ്ക്കുന്ന രംഗത്താണ് അപകടം സംഭവിച്ചത്. നെഞ്ചിന് താഴെയും വാരിയെല്ലിനുമാണ് താരത്തിന് പരുക്കേറ്റിരിക്കുന്നത്.

പരുക്ക് അത്ര ഗുരതരമല്ലെന്നാണ് ഷൂട്ടിങ്ങ് സെറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അല്‍പദിവസത്തെ വിശ്രമത്തിന് ശേഷം സണ്ണി ഷൂട്ടിങ്ങ് സെറ്റില്‍ തിരിച്ചെത്തുമെന്നാണ് അറിയുന്നത്.

ബിഗ് ബോസ് എന്ന റിയാലിറ്റിഷോയിലൂടെ ബോളിവുഡില്‍ എത്തിയ സണ്ണി ലിയോണിനിത് നല്ലകാലമാണ്. അടുത്ത ആറു മാസത്തിനുള്ളില്‍ സണ്ണിയുടെ മൂന്ന് ചിത്രങ്ങളാണ് റിലീസ് ചെയ്യാന്‍ പോകുന്നത്.

English summary
Actress Sunny Leone is injured during one such high-octane moment, a car stunt

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam