»   » ഹൃത്വിക്കിനോട് നോ പറയാനോ? അത് അസാധ്യമെന്ന് പുതുമുഖ നടി!! വീഡിയോ

ഹൃത്വിക്കിനോട് നോ പറയാനോ? അത് അസാധ്യമെന്ന് പുതുമുഖ നടി!! വീഡിയോ

Posted By: Manu
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡിന്റെ രോമാഞ്ചമായ ഹൃത്വിക് റോഷന്‍ ആവശ്യപ്പെട്ടാല്‍ തനിക്ക് എതിര്‍ത്തു പറയുക അസാധ്യമാണെന്ന് ബോളിവുഡിലെ പുതുമുഖ നായിക ഉര്‍വശി റൗത്തേല. ഇപ്പോള്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം സൃഷ്ടിച്ച് നിറഞ്ഞോടുന്ന കാബില്‍ എന്ന സിനിമയില്‍ സാരാ സമാനയെന്ന ഗാനത്തില്‍ ഗസ്റ്റ് റോളില്‍ പ്രത്യക്ഷപ്പെട്ടതോടയാണ് ഉര്‍വശി ശ്രദ്ധേയയാവുന്നത്.

ഈ ഗാനം ഇതിനകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഗാനത്തില്‍ ഉര്‍വശിയുടെ നൃത്തച്ചുവടുകളെ ഇതിനകം പലരും പ്രശംസിച്ചിട്ടുമുണ്ട്. ഇതിനു പിന്നാലെയാണ് കാബിലില്‍ താന്‍ അഭിനയിക്കാനുള്ള കാരണം നടി വെളിപ്പെ ടുത്തിയത്. ഹൃത്വിക് തന്നെ ഈ റോളുമായി എന്നെ സമീപി ക്കുകയായിരുന്നു. അതിനാല്‍ നോ പറയാനായില്ല. പുതിയ സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലാണ്. എല്ലാ താരത്തിലുള്ള സിനിമകളും ചെയ്യണമെന്നാണ് ആഗ്രഹം. ഞാനിപ്പോള്‍ തുടങ്ങിയിട്ടേയുള്ളൂ. അതുകൊണ്ട് തന്നെ അതിനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും ഉര്‍വശി പറഞ്ഞു. 2012ല്‍ സിങ് സാബ് ദി ഗ്രേറ്റ് എന്ന സിനിമയിലൂടെയാണ് ഉര്‍വശിയുടെ അരങ്ങേറ്റം. ഇതിനകം ഏഴു സിനിമകളില്‍ ഈ സുന്ദരി അഭിനയിച്ചിട്ടുണ്ട്.

hrithik

മോഡലിങ് സിനിമയിലേക്കുള്ള വരവിനെ സഹായിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇതായിരുന്നു- തീര്‍ച്ചയായും. മോഡലിങാണ് എനിക്കു കൂടുതല്‍ ആത്മവിശ്വാസം നല്‍കിയത്. ഇന്നു നിങ്ങള്‍ കാണുന്ന വ്യക്തിയായി എന്നെ മാറ്റിയെടുത്തത് മോഡലിങാണ്. ഹൃത്വിക്കും യാമി ഗൗതവും നായകനും നായികയുമാവുന്ന കാബില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചുകഴിഞ്ഞു. ഹൃത്വിക്കിന്റെ അച്ഛനും പ്രമുഖ സംവിധായകനുമായ രാകേഷ് റോഷനാണ് സിനിമയുടെ നിര്‍മാതാവ്.

ഗാനം കാണാം:

English summary
Urvashi Rautela is basking in the success of her item song in Kaabil 'Saara Zamaana' as quite a lot of people have appreciated her dance moves and loved the song. However, Urvashi revealed that she was focused to star in movies but when Hrithik Roshan approached her for the song, she just couldn't say no to him.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam