»   » ദീപിക പദുകോണും പ്രിയങ്ക ചോപ്രയും തമ്മില്‍ ശത്രുതയില്‍ ? ദീപിക പറയുന്നു കേള്‍ക്കൂ..

ദീപിക പദുകോണും പ്രിയങ്ക ചോപ്രയും തമ്മില്‍ ശത്രുതയില്‍ ? ദീപിക പറയുന്നു കേള്‍ക്കൂ..

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഇന്ന് ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും ആരാധകരുള്ള താരങ്ങളാണ് പ്രിയങ്ക ചോപ്രയും ദീപിക പദുകോണും. ഇരുവരും മുഖ്യവേഷത്തിലെത്തുന്ന ഹോളിവുഡ് ചിത്രങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തിറങ്ങാനിരിക്കുകയാണ്.

ബോളിവുഡ് കടന്നുള്ള താരങ്ങളുടെ ഉയര്‍ച്ചയില്‍ ഇരുവരും തമ്മില്‍ ശത്രുതയിലാണെന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നത്. എന്തായാലും ഒരു പ്രശസ്ത മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്കയെ കുറിച്ചു ദീപിക പറയുന്നതു കേള്‍ക്കൂ..

പ്രിയങ്കയെ പണ്ടു മുതലേ അറിയാം

തങ്ങള്‍ ഇരുവരും രണ്ടു രീതിയിലൂടെയാണ് ബോളിവുഡിലേക്ക് കടന്നത്.താന്‍ മോഡലിങ് രംഗത്തു നിന്നാണ് സിനിമയിലെത്തിയത്. 2000 ത്തില്‍ മിസ്സ് വേള്‍ഡ് മത്സരത്തില്‍ പ്രിയങ്ക ചോപ്ര തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ താന്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. അന്നു മുതല്‍ തനിക്ക് പ്രിയങ്കയെ അറിയാമെന്നു ദീപിക പറയുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ ബാജിറാവു മസ്താനി എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചഭിനയിച്ചത്.

പരസ്പരം ബഹുമാനിക്കുന്നവര്‍

ചലച്ചിത്ര രംഗത്ത് എല്ലാവരും വ്യത്യസ്തമായ വഴികളാണ് തിരഞ്ഞെടുക്കുന്നതെന്നും തങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നവരാണെന്നുമാണ് ദീപിക പറയുന്നത്

തങ്ങള്‍ തമ്മില്‍ മത്സരമൊന്നുമില്ല

തങ്ങള്‍ തമ്മില്‍ ശത്രുതയിലാണെന്നും കടുത്ത മത്സരത്തിലാണെന്നുമുള്ള വാര്‍ത്തകള്‍ ശരിയെല്ലെന്നാണ് ദീപിക പറയുന്നത്. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും താരം പറയുന്നു. ദീപികയുടേതായി ബേ വാച്ച് , പ്രിയങ്ക ചോപ്രയുടെ എക്‌സ് എക്‌സ് എകസ് -റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് എന്നീ ഹോളിവുഡ് ചിത്രങ്ങളാണ് പുറത്തിറങ്ങാനുളളത്.

അവസരങ്ങള്‍ പാഴാക്കില്ല

ബോളിവുഡിലായാലും ഹോളിവുഡിലായാലും തനിക്കു ലഭിക്കുന്ന അവസരങ്ങളെ ഏറ്റവും മികച്ച രീതിയില്‍ ചെയ്യാനാണ് താന്‍ ശ്രമിക്കാറുള്ളതെന്നാണ് ലോകത്തില്‍ ഏറ്റവും കൂടുല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ പത്താമതായി ഫോബ്‌സ് ഉള്‍പ്പെടുത്തിയ ദീപിക പറയുന്നത്.

English summary
Whether they admit it or not, the history of B-town has taught us enough; two leading divas can never be good friends! The moment, one becomes more popular, the other feels insecure and that ruins everything (including their so called friendship).

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam