»   » കാമസൂത്ര ത്രിഡി അശ്ലീലചിത്രമല്ല: ഷെര്‍ളിന്‍ ചോപ്ര

കാമസൂത്ര ത്രിഡി അശ്ലീലചിത്രമല്ല: ഷെര്‍ളിന്‍ ചോപ്ര

Posted By:
Subscribe to Filmibeat Malayalam

വെറുമൊരു ഗ്ലാമര്‍ താരമെന്ന പദവിയില്‍ നിന്നും ഏറെ ഉയര്‍ന്നുകഴിഞ്ഞു ഷെര്‍ളിന്‍ ചോപ്രയെന്ന ചൂടന്‍ താരമിപ്പോള്‍. പ്ലോബോയ് മാഗസിനിലെ കവര്‍ഗേളായതും കാമസൂത്ര ത്രിഡിയിലെ നായികാപദവിയും ഷെര്‍ൡന്റ ഈ വളര്‍ച്ചയ്ക്ക് കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നത്. എന്തായാലും കാമസൂത്ര ത്രിഡി വരുന്നതോടെ ഷെര്‍ളിന്റെ തലവര വീണ്ടുമാറുമെന്നകാര്യത്തില്‍ സംശയത്തിന്റെ ആവശ്യമില്ല.

പക്ഷേ ചിത്രത്തെ സാധാരണമായ ഒരു അശ്ലീലചിത്രമായി കാണാന്‍ താരത്തിനിഷ്ടമല്ല. ഷെര്‍ളിന്‍ പറയുന്നത് കാമസൂത്ര ത്രിഡി ഒരു അശ്ലീലചിത്രമേയല്ലെന്നാണ്. എനിയ്ക്ക് അശ്ലീലചിത്രങ്ങളോട് താല്‍പര്യമില്ല, മൂന്നുമണിക്കൂര്‍ തിയേറ്ററില്‍ ഇരുന്ന് അശ്ലീലം കാണണെന്ന് ആരും ആഗ്രഹിക്കുമെന്നും തോന്നുന്നില്ല. കാമസൂത്ര ത്രിഡി ഒരു ഇന്ത്യന്‍ രാജകുമാരിയുടെ മനോഹരമായ പ്രണയകഥയാണ്. അത് യഥാര്‍ത്ഥ പ്രണയത്തിന് വേണ്ടിയുള്ള അന്വേഷണത്തിന്റെ കഥയാണ്. പതിനാലാം നൂറ്റാണ്ടില്‍ നടക്കുന്ന സംഭവങ്ങളുടെ രീതിയിലാണ് ചിത്രം ചെയ്തിരിക്കുന്നത്- ഷെര്‍ളിന്‍ പറയുന്നു.

കാമസൂത്ര ത്രിഡുയെട സംവിധായകനായ രൂപേഷ് പോളിനെ എനിയ്ക്ക് പരിചയപ്പെടുത്തിയത് എന്റെ പിആര്‍ ആണ്. ആ സമയത്ത് രൂപേഷ് തന്റെ ചിത്രത്തില്‍ അഭിനയിക്കാനായി ഒരു ഹോളിവുഡ് നായികയെ അന്വേഷിക്കുകയായിരുന്നു. പിന്നീടുണ്ടായ കൂടിക്കാഴ്ചയില്‍ നായികയായി ഞാന്‍ മതിയെന്ന് രൂപേഷ് തീരുമാനിച്ചു. ഇതെല്ലാം 48 മണിക്കൂറിനുള്ളില്‍ സംഭവിച്ച കാര്യങ്ങളാണ്- കാമസൂത്ര ത്രിഡി തന്നെത്തേടിയെത്തിയ കഥ ഷെര്‍ളിന്‍ പറയുന്നു.

കാമസൂത്രയുടെ ജന്മദേശമായ ഇന്ത്യ ഈ വികാരത്തെ വളരെ വികലമായിട്ടാണ് കാണുന്നത്. ഇപ്പോള്‍ ഇന്ത്യക്കാരാരും കാമസൂത്രയുടെ സൗന്ദര്യവശത്തെക്കുറിച്ച് ചിന്തിക്കുന്നുതന്നെയില്ലെന്ന് തോന്നുന്നു- താരം പറയുന്നു. താന്‍ ഏത് കാര്യത്തിന്റെ പേരിലായാലും വിവാദങ്ങളെ ഭയയ്ക്കുന്നില്ലെന്നും വിവാദങ്ങളെ താന്‍ കാര്യമായി എടുക്കാറില്ലെന്നും ഷെര്‍ളിന്‍ പറയുന്നു, പക്ഷേ അനാവശ്യവിവാദങ്ങള്‍ ശല്യമാണെന്ന് താരം പറയുന്നുമുണ്ട്.

English summary
Actor Sherlyn Chopra said that her movie Kamasutra 3D is not a porn film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X