»   »  കരീന കപൂര്‍ ഔട്ട്! ,ഗോല്‍ മാല്‍ 4 ല്‍ പരിണീതി ചോപ്ര നായിക

കരീന കപൂര്‍ ഔട്ട്! ,ഗോല്‍ മാല്‍ 4 ല്‍ പരിണീതി ചോപ്ര നായിക

Posted By: Pratheeksha
Subscribe to Filmibeat Malayalam

ആക്ഷന്‍ കോമഡി സീരിസില്‍പ്പെട്ട ഗോല്‍ മാല്‍ ചലച്ചിത്ര പരമ്പരയില്‍ സീരിസില്‍ അടുത്തു പുറത്തിറങ്ങാന്‍ പോകുന്ന ഗോല്‍മാല്‍ 4 ലെ നായിക വേഷത്തില്‍ നിന്ന് കരീപ കപൂറിനെ തഴഞ്ഞു. പകരം പരിണീതി ചോപ്രയ്ക്ക് അവസരം നല്‍കിയെന്നാണ് വാര്‍ത്ത.

ഗോല്‍മാല്‍ ഫാമിലിയിലേയ്ക്ക് പരിണീതി ചോപ്രയെ സ്വാഗതം ചെയ്തുകൊണ്ട് നടന്‍ അജയ് ദേവ്ഗണ്‍ ട്വീറ്റുചെയ്തിരുന്നു. താങ്ക് യൂ ഞാന്‍ വളരെ ആവേശത്തിലാണെന്നായിരുന്നു പരിണീതിയുടെ ട്വീറ്റ്. അടുത്ത വര്‍ഷം ദീപാവലിയ്ക്കാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗോല്‍മാല്‍ 2 വിലും ഗോല്‍മാല്‍ 3യിലും കരീന കപൂറായിരുന്നു നായിക.

kareena-kapoor-

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ഗോല്‍മാല്‍ സീരീസുകളെല്ലാം ബോക്‌സോഫീസ് ഹിറ്റുകളായിരുന്നു.
2006 ലാണ്  സീരിസിലെ ആദ്യ ചിത്രം റിലീസ് ചെയ്തത്. അജയ് ദേവ്ഗണ്‍ ,അര്‍ഷദ് വര്‍സി, തുഷാര്‍ കപൂര്‍ തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. 2008 ല്‍ രണ്ടാം സീരീസും 2010 ല്‍ മൂന്നാം സീരീസും പുറത്തിറങ്ങി.

English summary
Kareena Kapoor has been replaced by Parineeti Chopra in Rohit Shetty's upcoming comedy movie Golmaal 4. Ajay Devgn confirmed the news on Twitter by congratulating Parineeti Chopra.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X