»   » കരീന: ബോളിവുഡിലെ സ്‌റ്റൈല്‍ ബേബ്

കരീന: ബോളിവുഡിലെ സ്‌റ്റൈല്‍ ബേബ്

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഏറ്റവും ഫാഷനബിളായ സ്റ്റൈലിഷ് ആയ യുവനടി ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ എല്ലാവര്‍ക്കും പറയാനുള്ള സൈസ് സീറോയുടെ പ്രണയിനിയായ കരീന കപൂര്‍ തന്നെ.

പൊതുചടങ്ങുകളിലും മറ്റും പ്രത്യക്ഷപ്പെടുമ്പോള്‍ ഫാഷന്‍ ലോകത്തെ തരംഗങ്ങള്‍ കൃത്യമായി പിന്തുടരാനും അതേസമയം തന്നെ തനിയ്ക്കിണങ്ങുന്ന സ്റ്റൈലുകള്‍ തിരഞ്ഞെടുക്കാനും കരീന മികവ് കാണിയ്ക്കാറുണ്ട്. വളരെ സിംപിളായും എലഗന്റായും വസ്ത്രം ധരിക്കുന്ന താരമെന്ന പേരും കരീനയ്ക്കുണ്ട്.

കരീന: ബോളിവുഡിലെ സ്‌റ്റൈല്‍ ബേബ്

ബോളിവുഡിലെ ഇതിഹാസ താരം രാജ് കപൂറിന്റെ കൊച്ചുമകളാണ് കരീന. രണ്‍ധീര്‍ കപൂറിന്റെയും ബബിത കപൂറിന്റെ ഇളയ മകളായ കരീനയുടെ സഹോദരി കരിഷ്മ ഒരുകാലത്ത് ബോളിവുഡിലെ ഒന്നാം നമ്പര്‍ താരമായിരുന്നു.

കരീന: ബോളിവുഡിലെ സ്‌റ്റൈല്‍ ബേബ്

ഏജന്റ് വിനോദ് എന്ന ചിത്രത്തിലാണ് കരീന ഐറ്റം ഡാന്‍സ് ചെയ്തത്. ഈ ഗാനരംഗത്തും ചുവന്ന വസ്ത്രത്തില്‍ സുന്ദരിയായ കരീനയെ കാണാം.

കരീന: ബോളിവുഡിലെ സ്‌റ്റൈല്‍ ബേബ്

ബോളിവുഡിലെ മുന്‍നിര നായകന്മാരുടെയെല്ലാം നായികയായി ഇതിനകം തന്നെ കരീന അഭിനയിച്ചുകഴിഞ്ഞു. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഹീറോയിന്‍ എന്ന ചിത്രമാണ് കരീനയുടേതായി പുറത്തിറങ്ങാനുള്ളതില്‍ ഏവരും കാത്തിരിക്കുന്ന ചിത്രം.

കരീന: ബോളിവുഡിലെ സ്‌റ്റൈല്‍ ബേബ്

കരീന ഏറ്റവും സുന്ദരിയായി കാണപ്പെടുന്നത് ചുവന്ന വസ്ത്രത്തില്‍ പ്രത്യേകിച്ച് സാരിയില്‍ ആണെന്നാണ് പലരും പറയാറുള്ളത്. റാ വണിലെ ചമ്മക് ചലോ എന്ന ഗാനരംഗത്ത് ചുവന്ന വസ്ത്രത്തില്‍ കരീനയുടെ സൗന്ദര്യം നമ്മള്‍ കണ്ടതാണ്.

കരീന: ബോളിവുഡിലെ സ്‌റ്റൈല്‍ ബേബ്

ഈ ചിത്രത്തില്‍ ഒരു ലൈംഗികത്തൊഴിലാളിയായിട്ടായിരുന്നു കരീന അഭിനയിച്ചത്. സിനിമയിലെ ഒരു ഗാനരംഗത്തില്‍ ചുവന്ന വസ്ത്രം ധരിച്ച് മഴനനഞ്ഞ് നൃത്തം വെയ്ക്കുന്ന കരീന ആരാധകരുടെ മനം കവര്‍ന്നിരുന്നു.

കരീന: ബോളിവുഡിലെ സ്‌റ്റൈല്‍ ബേബ്

നടിയെന്ന ലേബലിന് പുറമേ ഇനി അന്താരാഷ്ട്ര തലത്തില്‍ ഫാഷന്‍ ഡിസൈനര്‍ എന്ന പേരും കരീനയ്ക്ക് ലഭിയ്ക്കാന്‍ പോവുകയാണ്. ഒരു അന്താരാഷ്ട്ര ബ്രാന്റ് അവരുടെ സിഗ്നേച്ചര്‍ ഡെനിം കളക്ഷന്‍ ഡിസൈന്‍ ചെയ്യാന്‍ കരീനയെ സമീപിച്ചിരിക്കുകയാണ്. കരീന ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങളുടെ കളക്ഷന് ബെബോയെന്നാണ് പേരുനല്‍കുക. ഈ വസ്ത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ വില്‍പനനടത്താനാണ് കമ്പനിയുടെ തീരുമാനം.

കരീന: ബോളിവുഡിലെ സ്‌റ്റൈല്‍ ബേബ്

അടുത്തിടെയാണ് കരീന ദി സ്റ്റൈല്‍ ഡയറി ഓഫ് എ ബോളിവുഡ് ദിവ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ബോളിവുഡ് നടിമാരില്‍ പുസ്തമിറക്കുന്ന അപൂര്‍വ്വം നടിമാരിലൊരാളായിരിക്കുകയാണ് ഇതോടെ കരീന.

കരീന: ബോളിവുഡിലെ സ്‌റ്റൈല്‍ ബേബ്


ഷാഹിദ് കപൂറുമായി ഏറെക്കാലം പ്രണയത്തിലായിരുന്നു കരീന. പിന്നീട് അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ഈ ബന്ധം പൊളിയുകയായിരുന്നു. തുടര്‍ന്ന് ഏറെ വയസിന് മുതിര്‍ന്ന സെയ്ഫ് അലി ഖാനുമായി കരീന പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയുമായിരുന്നു.

English summary
Born in the B-Town's renowned Kapoor Khaandan, Kareena is blessed with a milky-white, glowing skin tone
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam