»   » ഗര്‍ഭാവസ്ഥ തടസ്സമല്ല, സംവിധായകര്‍ക്ക് തന്നെ സമീപിക്കാമെന്ന് കരീന

ഗര്‍ഭാവസ്ഥ തടസ്സമല്ല, സംവിധായകര്‍ക്ക് തന്നെ സമീപിക്കാമെന്ന് കരീന

Posted By: Dhyuthi
Subscribe to Filmibeat Malayalam

ഗര്‍ഭിണിയാണെങ്കിലും സിനിമ ചെയ്യാന്‍ സംവിധായകര്‍ തന്നെ സമീപിക്കണമെന്നാണ് കരീന കപൂറിന്റെ ആഗ്രഹം. ഗര്‍ഭാവസ്ഥ തടസ്സമല്ലെന്നും പേടിയില്ലാതെ അഭിനയിക്കാന്‍ കഴിയുമെന്നും തുറന്നു പറഞ്ഞ കരീന പുതിയ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സംവിധായകര്‍ക്ക് തന്നെ സമീപിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭിണിയായതിനാല്‍ ഗോല്‍മാല്‍ 4 എന്ന ചിത്രത്തിന് വേണ്ടി കരീനയെ വിളിക്കാനുള്ള തടസ്സത്തെക്കുറിച്ച് പറഞ്ഞ സംവിധായകന്‍ രോഹിത് ഷെട്ടിയ്ക്കുള്ള ഉപദേശം കൂടിയായിരുന്നു കരീനയുടേത്. ഗര്‍ഭിണിയായിരിക്കെ ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് കരീനയോട് പറയാന്‍ തനിക്കാവില്ലെന്ന് വ്യക്തമാക്കിയ രോഹിത് സിനിമയിലെ ഒരു ഗാനം കരീനയ്‌ക്കൊപ്പമാവാമെന്നും അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് കരീന നല്‍കിയിട്ടുള്ളത്.

kareena-kapoor

സിനിമയില്‍ തനിക്കൊരു റോള്‍ തരാനുണ്ടെങ്കില്‍ ഗര്‍ഭിണിയാണെങ്കിലും അല്ലെങ്കിലും തന്റെയടുത്ത് വരണമെന്നും കരീന തിരിച്ചടിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന് വേണ്ടി ഗാനത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടില്ലെന്നും അതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്നും കരീന വ്യക്തമാക്കിയിരുന്നു.
അദൂന ബാബാനിയുടെ ഹെയര്‍ സലൂണ്‍ ബ്ലണ്ട് സംഘടിപ്പിച്ച പരിപാടിയ്‌ക്കെത്തിയപ്പോഴായിരുന്നു കരീനയുടെ പ്രതികരണം.

English summary
Kareena Kapoor says pregnancy no deterrent, filmmakers can still approach me. Karina also gave advice to Rohith Shetty over Golmal 4 comments.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam